പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കുക്കറിലിട്ട് പുഴുങ്ങി; ഒരാൾ അറസ്റ്റിൽ 

മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 56 കാരനായ മനോജ് സാഹ്നിയാണ് പ്രതി. മുംബൈയിലെ മിറിൽ റോഡിലെ അപ്പാർട്ട്മെന്റിൽ ആണ് സംഭവം. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം ശരീരഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബിൽഡിങ്ങിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അഴുകിയനിലയിലാണ് മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മനോജ് സാഹ്നിയും സരസ്വതിയും ലിവ് ഇൻ റിലേഷനിലായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് മനോജ് സാഹ്‌നി സരസ്വതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് കമീഷണർ ജയന്ത് ബാജിബാലെ പറഞ്ഞു. അന്വേഷണത്തിൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം പുറത്തുവരൂ എന്നും അദ്ദേഹം  വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts