വനത്തിനുള്ളിൽ ഫോട്ടോ എടുക്കാൻ കയറിയ യുവാവിനെ വിരട്ടി ഓടിച്ച് കാട്ടാന; വീഡിയോ വൈറൽ

ബെംഗളൂരു: വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ച് കാടിനുള്ളില്‍ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിന് പുറകെ ഓടി കാട്ടാന. തമിഴ്‌നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. വയനാട് വനംവകുപ്പിന്റെ സഫാരി വാന്‍ അതു വഴി കടന്നു വന്നതോടെയാണ് ആന ആക്രമണത്തില്‍ നിന്നും പിന്തിരിഞ്ഞത്.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മുത്തങ്ങയ്ക്കു സമീപം വയനാട് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സംഭവം. വാഹനം റോഡ് സൈഡിൽ നിർത്തി കാടിന്റെ അകത്തേക്ക് കയറി ഫോട്ടോ എടുക്കാൻ യുവാവ് ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ കണ്ടതോടെ ആന പിന്നാലെ കുതിച്ചെത്തുകയായിരുന്നു. വഴിയിൽ ഇയാൾ വീണുപോകുന്നതും വിഡിയോയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts