വന്ദേഭാരതിൽ ജല പ്രവാഹം; സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടി യാത്രക്കാർ

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ ഷവർ പോലെ ജല ​പ്രവാഹം. ഡൽഹിയിലേക്ക് പോകുന്ന വണ്ടിയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്.

കനത്ത മഴയുള്ള സാഹചര്യത്തിൽ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരുടെ ശരീരത്തിൽ വെള്ളം നനഞ്ഞിരിക്കുന്നതും, വെള്ളം തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്,.

സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെയുള്ള വിമർശനങ്ങൾ നിരവധിയാണ്. ‘ഡൽഹിയിലേക്ക് പോകുന്ന 22415 വന്ദേ ഭാരത് എക്‌സ്പ്രസിൽ സൗജന്യമായി ‘വെള്ളച്ചാട്ടം’ സേവനം’, വലിയ കാശും കൊടുക്കണം, വെള്ളത്തിൽ ഇരിക്കുകയോ വേണം എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങളും, വിമർശനങ്ങളും.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

പാസ്‌ജെഞ്ചർ സീറ്റുകളിലെ എ.സി വെന്റിലേറ്ററിലൂടെ വെള്ളം ഒഴുകുന്നത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചു. എന്തിനാണ് ജനങ്ങളെ പറ്റിക്കാൻ വലിയ അഴിമതികൾ നടത്തി ഇത്തരം സംവിധാനങ്ങളെ ദുർബലമാക്കുന്നതെന്നാണ് വിമർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts