നിരക്ക് വർധിപ്പിക്കനൊരുങ്ങി റെയിൽവേ ; പുതുക്കിയ നിരക്ക് ജുലായ് ഒന്ന് മുതൽ

ന്യൂഡൽഹി: പുതിയ നിരക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ജുലായ് ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. സ്ഥിരയാത്രക്കാരെയും,ദീർഘ ദൂര യാത്രക്കാരെയും നിരക്ക് വർധന ഒരുപോലെ വർധിക്കുമെന്നാണ് സൂചന.

ജനറൽ വിഭാഗം ടിക്കറ്റുകൾക്ക് 500 കിലോമീറ്റർ വരെ ടിക്കറ്റ് നിരക്കിൽ വർധനയില്ല. അതെസമയം 500 കിലോ മീറ്റർ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 0.01 പൈസ വീതം വർധിക്കും.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

എസി വിഭാഗത്തിൽ ഉൾപ്പെടാത്ത മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ‘ട്രെയിൻ യാത്രക്കാർക്ക് കിലോമീറ്ററിന് ഒരു പൈസയുടെ വർധനവുണ്ടാവും. 1000 കിലോമീറ്റർ യാത്രയ്ക്ക് മുമ്പത്തേക്കാൾ 10 രൂപയാണ് വർധിക്കുക.

എല്ലാ എസി ക്ലാസ് യാത്രക്കാർക്കും, എസി ചെയർ കാർ, എസി 3-ടയർ, 2-ടയർ, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എസി വിഭാഗങ്ങളിലും കിലോമീറ്ററിന് 2 പൈസയുടെ വർധനവാണ് ഉണ്ടാവുക . ജൂലായ് ഒന്ന് മുതലാണ് നിരക്ക് വർധനവിലെ മാറ്റം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts