കബനി അണക്കെട്ടിൽ ബൃന്ദാവൻ മോഡൽ പാർക്ക് ; മുഖ്യമന്ത്രി

ബെംഗളൂരു : ശ്രീരംഗപട്ടണയിലെ ബൃന്ദാവൻ പാർക്ക് മോഡൽ എച്ച്.ഡി. കോട്ടയിലെ കബനി അണക്കെട്ടിൽ നിർമിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ പാർക്ക് നിർമിക്കുന്നത് ഉൾപ്പെടുത്തിയിരുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാർക്ക് നിർമിക്കാൻ ലക്ഷ്യമിട്ടതെങ്കിലും സർക്കാരാണ് ഫണ്ട് പൂർണമായും വഹിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കബനി അണക്കെട്ടിന് നന്ദിയർപ്പിച്ച് പൂജ നടത്തിയവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പ അവതരിപ്പിച്ച ബജറ്റിൽ 50 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പാർക്ക് നിർമിക്കാനായി 300 ഏക്കർ സ്ഥലം വേണമെന്നാണ് കണക്കുകൂട്ടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts