തെരുവ് നായയും പുളളിപ്പുലിയും ഒരേ ശുചി മുറിയിൽ കഴിഞ്ഞത് 9 മണിക്കൂർ; ഭയന്ന് വിറച്ച് വീട്ടുടമസ്ഥ.

ബെംഗളൂരു :തെരുവുനായയെ ഓടിച്ച പുള്ളിപ്പുലി നായക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയത് ഒന്‍പത് മണിക്കൂര്‍.

ദക്ഷിണ കര്‍ണാടകയിലെ ബിലിനെല ഗ്രാമത്തിലാണ് സംഭവം. കിടു റിസര്‍വ്വ് വനത്തിന്‍റെ അതിര്‍ത്തിയിലെ ഗ്രാമമാണ് ഇത്.

ദക്ഷിണ കര്‍ണാടകയിലെ സുബ്രഹ്മണ്യ മേഖലയിലെ ഏറ്റവും വലിയ വനമേഖലയാണ് ഇത്.

നായയെ ഓടിച്ച് കൊണ്ട് വന്ന പുള്ളിപ്പുലി ശുചിമുറിയില്‍ കുടുങ്ങുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് ഇവിടേക്ക് എത്തിയ വീട്ടുടമസ്ഥയാണ് ശുചിമുറിക്കുള്ളില്‍ പുള്ളിപ്പുലിയുടെ വാല്‍ ശ്രദ്ധിക്കുന്നത്.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ഭയന്നുപോയ യുവതി ശുചിമുറി വെളിയില്‍ നിന്ന് പൂട്ടിയിടുകയായിരുന്നു.

ഇവര്‍ വിവരം അറിയിച്ചതോടെ വീട്ടുടമസ്ഥനായ രെഞ്ചപ്പ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ ശുചിമുറിയില്‍ നായ കൂടി ഉള്ള വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുമ്പോഴാണ് വ്യക്തമാകുന്നത്.

ശുചിമുറിക്ക് മുകളിലൂടെ ചിത്രമെടുത്തപ്പോള്‍ വാതിലിന് സമീപം ഭയന്നിരിക്കുന്ന നായയേയും മറുവശത്ത് ശാന്തനായിരിക്കുന്ന പുള്ളിപ്പുലിയേയുമാണ് കണ്ടത്.

ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശുചിമുറിക്ക് വെളിയില്‍ കൂട് സ്ഥാപിക്കുകയായിരുന്നു. ഇതോടെ ശുചിമുറിയിലേക്കുള്ള എല്ലാ വഴികളും അടച്ച ശേഷം ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് ഒരു ചെറിയ ദ്വാരം ഉണ്ടാക്കി പുലിയെ പ്രകോപിപ്പിച്ച് പുറത്ത് ചാടിക്കുകയായിരുന്നു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

പുറത്ത് സ്ഥാപിച്ച കൂട്ടിലേക്കാണ് പുള്ളിപ്പുലി ചാടിക്കയറിയത്.

പുലിയെ പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു. ഇതിന് പിന്നാലെ ശുചിമുറിയുടെ വാതില്‍ തുറന്നതോടെ നായ പുറത്ത് വരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
[masterslider id="10"]

Related posts