സ്ക്വാഷ് കോർട്ടിൽ തരംഗം തീർത്ത് ബെംഗളൂരു മലയാളി

ബെംഗളൂരു: നഗരത്തിൽ തിങ്കളാഴ്ച നടന്ന കർണാടക സ്ക്വാഷ് ചാംപ്യൻഷിപ്പിൽ ബെംഗളൂരു മലയാളിയായ തരുൺ മാമ്മന്‍ വിജയിച്ചു.

എട്ടാം സീഡായ തരുൺ സീഡ് ചെയ്തിട്ടില്ലാത്ത താരം രോഹൻ റേയെ 11–4, 11–4, 11–7 എന്ന സ്കോറിനാണ് ഈ 19 കാരൻ ഫൈനലിൽ തോൽപിച്ചത്. ക്വാർട്ടറിൽ ടോപ് സീഡ് പർമീത് സിങ്ങിനെയും സെമിയിൽ ആദിത്യ ശ്രീറാം രാംകുമാറിനെയുമാണ് തരുൺ കീഴടക്കിയത്.

കേരളത്തിൽ വേരുകളുള്ള, ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ അംഗമാണ് തരുൺ‌. അണ്ടർ 17, അണ്ടർ 19 കിരീടങ്ങൾ തരുൺ നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. 11–ാം വയസ്സിലാണ് തരുൺ സ്ക്വാഷിലേക്കു തിരിയുന്നത്.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ബെംഗളൂരു സെന്റ് ജോസഫ്സ് കോളജ് ഓഫ് കൊമേഴ്സിലെ വിദ്യാർഥിയാണു തരുൺ. ദേശീയ തലത്തിലെ റാങ്കിങ് മെച്ചപ്പെടുത്താനാണു ശ്രമമെന്നും തരുണ്‍ പറഞ്ഞു. ദേശീയതലത്തിൽ നിലവിൽ 251–ാം റാങ്കിലാണുള്ളത്.

മാർച്ചിൽ വീണ്ടും റാങ്കിങ് പുതുക്കും. ദേശീയതലത്തിൽ അറിയപ്പെടുന്ന സ്ക്വാഷ് താരമാകുകയാണ് ലക്ഷ്യമെന്നും തരുൺ പറഞ്ഞു. ജീവചരിത്രങ്ങൾ വായിക്കുന്നതിലും താൽപര്യമുള്ളതായി തരുൺ പറയുന്നു.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

കോവിഡ് വ്യാപനം യാത്രകൾക്ക് തടസ്സമായെന്നു പറയുന്ന തരുൺ കോവിഡ് അകലുമ്പോൾ കൂടുതൽ യാത്രകൾക്കുള്ള കാത്തിരിപ്പിലാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന തരുണിന് ഫുട്ബോളിലും ക്രിക്കറ്റിലും കമ്പമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts