മലയാളി ബാങ്ക് മാനേജരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി.

ബെംഗളൂരു :2013 നവംബർ 19 ന് കോർപറേഷൻ സർക്കിളിലെ കോർപ്പറേഷൻ ബാങ്ക് എ.ടി.എമ്മിൽ വച്ച് മലയാളിയായ കോർപ്പറേഷൻ ബാങ്ക് ജീവനക്കാരിയും മലയാളിയുമായ ജ്യോതി ഉദയിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ പിടിയിലായ മധുകർ റെഡ്ഡി (36)യെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

12000 രൂപ പിഴയും അടക്കണം ,കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം കൂടി ജയിലിൽ കഴിയണം.

64 മത് സിറ്റി സിവിൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

പിതാവ് കിടപ്പ് രോഗിയാണ്, ഭാര്യയും രണ്ട് കുട്ടികളുമുണ്ട് അവർ അനാഥരാകും അതിനാൽ ശിക്ഷ കുറക്കണം എന്ന് പ്രതി കോടതിയോടെ ആവശ്യപ്പെട്ടു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

2013 നവംബർ 19 ന് രാവിലെ 6:30 ഓടെ എ.ടി.എമ്മിൽ മകളുടെ പിറന്നാളിന് ആവശ്യമായ കാശെടുക്കാൻ വേണ്ടി കയറിയതായിരുന്നു ജ്യോതി.

പ്രതി അവിടെ എത്തുകയും അകത്തു നിന്ന് ഷട്ടർ അടച്ചതിന് ശേഷം ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

“താൻ കൈ കൂപ്പി തന്നെ ഒന്നും ചെയ്യല്ലേ എന്ന് കേണപേക്ഷിച്ചു എന്നാൽ അയാൾ ഒരു വാൾ പുറത്തെടുക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു, പേഴ്സ്, പണം, മൊബൈൽ എന്നിവയെല്ലാം കവർന്നു.മറിഞ്ഞ് വീണ താൻ ഷട്ടറിൽ തട്ടിയതിന് ശേഷം ആരോ വന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു” ജ്യോതി ഉദയ് പറഞ്ഞു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

പ്രതിയെ കണ്ടെത്താൻ 15 അംഗ സംഘത്തെ നിയമിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് 2017ൽ മദനപ്പള്ളിയിൽ വച്ച് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആന്ധ്രാ പോലീസിൻ്റെ പിടിയിലാകുകയായിരുന്നു പ്രതി.

“വിധിയിൽ താൻ സന്തോഷവതിയാണ്, ഞങ്ങൾ അനുഭവിച്ച വേദനക്ക് കണക്കില്ല, നിയമ വ്യവസ്ഥയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട് “വിധി അറിഞ്ഞതിന് ശേഷം ജ്യോതി ഉദയ് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts