ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൂട്ടാൻ ട്രാഫിക് പൊലീസ്.
സാധാരണ തുകയെക്കാൾ 5 ഇരട്ടി വരെ തിരക്കുള്ള സമയങ്ങളിൽ ഈടാക്കുന്നെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഓഫീസുകളിലേയ്ക്കും മറ്റും പോകുന്നതിനായി മാർഗം ഇല്ലാതെ വരുമ്പോൾ കൂടുതൽ പണം നൽകി യാത്ര ചെയ്യാൻ പ്രയാസപ്പെടുകയാണ് പലരും.
ബൈക്ക് ടാക്സികൾക്ക് സംസ്ഥാനത്ത് പൂർണ നിരോധനം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കിയതും ഓട്ടോ ഡ്രൈവർമാർ തന്നെയായിരുന്നു.
സംസ്ഥാനത്ത് ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ മുൻനിരയിലായിരുന്നു ഓട്ടോ ഡ്രൈവർമാർ.
ബൈക്ക് ടാക്സിക്ക് 50 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഓട്ടോ ഡ്രൈവർമാർ 250–300 രൂപവരെ യാതക്കാരിൽ നിന്നും വഞ്ചിക്കുന്നു.
മെട്രോ ചാർജ് വർധിപ്പിച്ചതിന് പിന്നാലെ ഓട്ടോ നിരക്കും ഉയർത്തിയത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അധികപണം ഈടാക്കുന്നതിനെ ചോദ്യം ചെയ്താൽ യാത്രക്കാർ കൂട്ടമായി തട്ടിക്കയറുന്നതും പതിവ് കാഴ്ചയാണ്. നേരിട്ടും അല്ലാതെയും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണിപ്പോൾ
ഒരാഴ്ചയ്ക്കകം നിരക്ക് വർധന ആവശ്യപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടി ആയിരത്തിലധികം ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.