മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ മന്ത്രിയുമായ ബി.സി. നാഗേഷ് (67) അന്തരിച്ചു. ബ്രെയിൻ ട്യൂമറിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ബെംഗളൂരു ജയനഗറിലെ മകളുടെ വസതിയിൽ വച്ചാണ് രാത്രിയോടെ അന്ത്യശ്വാസം വലിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ തുടരവെയായിരുന്നു അന്ത്യം.

തുംകൂർ ജില്ലയിലെ തിപ്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലെത്തിയ വ്യക്തിയാണ് ബി.സി. നാഗേഷ്. 2021 മുതൽ 2023 വരെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിൽ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് മന്ത്രിയായും ആരോഗ്യ മന്ത്രാലയത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ

ഭൗതികശരീരം ബെംഗളൂരുവിൽ നിന്ന് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ തിപ്തൂരിലേക്ക് കൊണ്ടുപോകും. ഓഗസ്റ്റ് 19-ന് തിപ്തൂരിൽ പൊതുദർശനത്തിന് വെച്ച ശേഷം ഔദ്യോഗിക-മതപരമായ ചടങ്ങുകളോടെ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കർണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും വിവിധ കക്ഷിനേതാക്കളും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
[masterslider id="10"]

Related posts