ബെംഗളൂരു : ബംഗളൂരു നഗരത്തിൽ റോഡ് അക്രമങ്ങളും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന സംഭവങ്ങളും തുടരുന്നു.
എച്ച്.എസ്.ആർ ലേഔട്ടിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് നടന്നുപോകുകയായിരുന്ന യുവതിക്ക് പരുക്കേറ്റതാണ് ഇതിലൊന്ന്. ജൂലൈ 11-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.
അപകടത്തിന് പിന്നാലെ ഡ്രൈവർ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.എസ്.ആർ ലേഔട്ട് ട്രാഫിക് പോലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു.
