ബെംഗളൂരു : കർണാടക സർക്കാർ വകുപ്പുകളിലെ എല്ലാ ഭരണപരമായ പ്രവർത്തനങ്ങളിലും കന്നട ഉപയോഗം നിർബന്ധമാക്കി സർക്കാർ ഉത്തരവ് .
ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശങ്ങൾ പാലിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഔദ്യോഗിക ഭരണത്തിൽ കന്നട ഉപയോഗം നിർബന്ധമാക്കി മുന്നേ തന്നെ നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഇവ പാലിക്കുന്നില്ലെന്ന് കന്നട വികസന അതോറിറ്റി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
പുതിയ ഉത്തരവ് പ്രകാരം എല്ലാ സർക്കാർ വകുപ്പുകളും ഭരണത്തിൽ കന്നട പൂർണമായി നടപ്പിലാക്കുന്നത് ഉറപ്പാക്കണം. സർക്കാർ ഓഫിസുകളിലെ നെയിം ബോർഡുകൾ കന്നട ഭാഷയിലായിരിക്കണം.
ഏതെങ്കിലും തരത്തിൽ ലംഘനം കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കും. കന്നടയിൽ ലഭിക്കുന്ന എല്ലാ അപേക്ഷകൾക്കും കത്തുകൾക്കും മറുപടി നൽകേണ്ടതും അതെ ഭാഷയിൽ ആയിരിക്കണം.
നിയമനിർമാണ നടപടികൾ, കത്തിടപാടുകൾ, നോട്ടീസുകൾ, സർക്കുലറുകൾ എന്നിവയിൽ കന്നട ഭാഷ നിർബന്ധമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.