കാനറാബാങ്കിലെ കവർച്ച; പിന്നിൽ സീനിയർ മാനേജർ; മൂന്നു പേരെ അറസ്റ്റു ചെയ്ത് പോലീസ്

ബെംഗളൂരു : വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചിൽനിന്ന് 59 കിലോഗ്രാം സ്വർണാഭരണങ്ങളും അഞ്ചു ലക്ഷത്തിൽപ്പരം രൂപയും കവർച്ച നടത്തിയതിനുപിന്നിൽ ശാഖയിലെ മുൻമാനേജർ. ഇയാളെയുൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ബാങ്കിന്റെ സീനിയർ മാനേജരായ വിജയകുമാർ മോഹനര മിറിയല (41), കൂട്ടാളികളായ ജനതാ കോളനി സ്വദേശി ചന്ദ്രശേഖർ കൊട്ടിലിംഗ നെരെല്ല (38), ഹുബ്ബള്ളി ചാലൂക്യനഗർ സ്വദേശി സുനിൽ നരസിംഹലു മൊക (40) എന്നിവരെയാണ് വിജയപുര പോലീസ് അറസ്റ്റുചെയ്തത്.

10.75 കോടിരൂപ വിലമതിക്കുന്ന 10.5 കിലോ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കവർന്ന ആഭരണങ്ങൾ ഉരുക്കി രൂപമാറ്റം വരുത്താൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. 53.26 കോടി രൂപവിലയുള്ള സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്. കർണാടകത്തിലെ വലിയ ബാങ്ക് കവർച്ചകളിലൊന്നായിരുന്നു ഇത്.

  കടുവയും, കുഞ്ഞുങ്ങളും ചത്ത സംഭവം; പശുവി​ൻ്റെ ജഡം തിന്നതിനെ തുടർന്നെന്ന് റിപ്പോർട്ട്

മനഗുളി ബ്രാഞ്ചിൽനിന്ന് സ്ഥലംമാറിപ്പോകുന്നതിനു മുൻപ് വിജയകുമാർ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനായി ബാങ്കിൽ സ്വർണാഭരണവും പണവും വെച്ച ലോക്കറിന്റെ താക്കോൽ എടുത്തുകൊണ്ടുപോയി വ്യാജ താക്കോലുണ്ടാക്കി. ഇതുപയോഗിച്ച് സ്‌ട്രോങ് റൂം തുറക്കാനാകുമെന്ന് പലതവണ ചെയ്തുനോക്കി ഉറപ്പിച്ചു. ഈ താക്കോൽ പിന്നീട് ചന്ദ്രശേഖറിനും സുനിലിനും കൈമാറി.

ഏപ്രിലിലാണ് ഇയാൾക്ക് സ്ഥലംമാറ്റം ലഭിച്ചത്. സംശയം തന്നിലേക്ക് നീളാതിരിക്കാൻ സ്ഥലംമാറ്റത്തിനുശേഷമേ കവർച്ച നടത്താവൂ എന്ന് കൂട്ടാളികളോട് പറഞ്ഞുറപ്പിച്ചു. മേയ് 25-നാണ് കവർച്ച നടന്നത്.

പോലീസ് എട്ട് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് കവർച്ചയുടെ വിവരങ്ങൾ ചുരുളഴിഞ്ഞത്. സ്ട്രോങ് റൂമിന്റെ ഗ്രില്ലുകൾ മുറിച്ചുമാറ്റി ആഭരണവും പണവുമുള്ള ലോക്കർ തകർത്താണ് കവർച്ച നടത്തിയത്. സ്വർണം സൂക്ഷിച്ച ലോക്കർ മാത്രമാണ് തുറന്നത്.

  പതിനേഴുകാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

മറ്റ് ലോക്കറുകളിൽ തൊട്ടിട്ടില്ല. ബാങ്കിന്റെ ഉൾവശം നല്ല പരിചയമുള്ളയാൾ ഇതിനു പുറകിലുണ്ടെന്ന സംശയം ഇത് പോലീസിലുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുഇടങ്ങളിൽ പുകവലിച്ചാൽ വരുന്നത് മുട്ടൻ പണി; പിഴ 200രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി കർണാടക സർക്കാർ

Related posts

Click Here to Follow Us