കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ന്യൂഡൽഹി: നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനത പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച വൻ പ്രതിഷേധം ഇന്ന് രാജ്യതലസ്ഥാനത്ത് നടക്കും. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിലാണ് പ്രതിഷേധം അരങ്ങേറുന്നത്. സമരത്തിന് നേതൃത്വം നൽകുന്നതിനായി സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധക്കാരുമായി യാതൊരുവിധത്തിലുമുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകരുതെന്ന് ഡൽഹി പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സമരം പൂർണ്ണമായും സമാധാനപരമായിരിക്കുമെന്നും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്ന…

Read More

കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഇന്ന് ഡൽഹിയിലെത്തും; വിമാനത്താവളത്തിൽ സ്വീകരണം വേണ്ടെന്ന് നിർദ്ദേശം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ കോക്രോച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ് കെ നാളെ ഇന്ത്യയിലെത്തും. നിലവിൽ അമേരിക്കയിലുള്ള അദ്ദേഹം ഡൽഹിയിലേക്കുള്ള യാത്ര തിരിച്ചുകഴിഞ്ഞു. നാളെ രാവിലെ എട്ട് മണിയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്ന അഭിജിത്തിന് വൻ സ്വീകരണം നൽകാൻ സി.ജെ.പി പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും, തനിക്ക് യാതൊരുവിധ സ്വീകരണവും ഒരുക്കരുതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അണികളോട് അഭ്യർത്ഥിച്ചു. വിമാനത്താവളത്തിൽ നൽകുന്ന സ്വീകരണം മറ്റ് യാത്രക്കാർക്കും അവിടുത്തെ ജീവനക്കാർക്കും…

Read More

ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

തീവണ്ടികളിലെ ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി റെയിൽവേയുടെ പിടിവീഴും. യാത്രക്കാരിൽ നിന്ന് പിഴയീടാക്കി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ പരിശോധകർക്കും (ടി.ടി.ഇ) സ്ക്വാഡുകൾക്കും കടുത്ത വരുമാന ലക്ഷ്യം (ടാർഗറ്റ്) റെയിൽവേ അധികൃതർ നിശ്ചയിച്ചു നൽകി. യാത്ര ചെയ്യുന്ന ദൂരത്തിന് (കിലോമീറ്റർ) അനുസരിച്ചായിരിക്കും പിഴത്തുക ഈടാക്കുക. സാധാരണ യാത്രാ ടിക്കറ്റോ സീസൺ ടിക്കറ്റോ മാത്രമെടുത്ത് സ്ലീപ്പർ കോച്ചുകളിൽ (ഡി-റിസർവ്ഡ് കോച്ചുകൾ ഒഴികെ) കയറുന്നതും ഇനി മുതൽ ടിക്കറ്റില്ലാ യാത്രയുടെ പരിധിയിൽപ്പെടുത്തി കനത്ത പിഴ ഈടാക്കാനാണ് നിർദ്ദേശം. നിലവിൽ പാലക്കാട് ഡിവിഷനിൽ സ്ലീപ്പർ കോച്ചുകളുടെ ചുമതലയുള്ള ഒരു ടിക്കറ്റ്…

Read More

ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജി.കെ.വി.കെ (GKVK) ക്യാമ്പസിൽ ചക്ക പറിക്കുന്നതിനായി മരത്തിൽ കയറിയ കൃഷി ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കാൽ വഴുതിവീണു മരിച്ചു. വിജയനഗര ജില്ലയിലെ കുഡ്‌ലിഗി സ്വദേശിയും അവസാന വർഷ എം.എസ്സി (അഗ്രികൾച്ചർ) വിദ്യാർത്ഥിയുമായ ആകാശ് കെ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു ക്യാമ്പസിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം. പോലീസ് നൽകുന്ന വിവരമനുസരിച്ച്, വ്യാഴാഴ്ച അർദ്ധരാത്രി 12.30-ഓടെ ആകാശും സുഹൃത്തുക്കളായ ഹസൻ ബാഷ, പ്രശാന്ത് എന്നിവരും ചേർന്ന് ക്യാമ്പസിനുള്ളിലെ മരത്തിൽ നിന്ന് ഞാവൽക്കായ്കൾ പറിച്ചിരുന്നു. ഇതിനുശേഷം പുലർച്ചെ 1.30-ഓടെ സമീപത്തുള്ള…

Read More

പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ബെംഗളൂരു നമ്മമ്മ മെട്രോയുടെ പിങ്ക് ലൈൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. പിങ്ക് ലൈനിലെ ട്രെയിനുകൾക്കായുള്ള വേഗത സർട്ടിഫിക്കറ്റ് (Speed Certificate) മെട്രോ റെയിൽ കോർപ്പറേഷന് (BMRCL) ലഭിച്ചു. ഇതോടെ വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ (ആഗസ്റ്റ് 15) ബെന്നാർഘട്ട റോഡിൽ മെട്രോ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് ബി.എം.ആർ.സി.എൽ പ്രതീക്ഷിക്കുന്നത്. റെയിൽവേയുടെ കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനാണ് (RDSO) ജൂൺ 4-ന് വേഗത സർട്ടിഫിക്കറ്റ് കൈമാറിയത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ആർ.ഡി.എസ്.ഒ നിർദ്ദേശിച്ചിട്ടില്ലെന്ന് മുതിർന്ന ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.…

Read More
Click Here to Follow Us