മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ബി.എം.ടി.സി (BMTC) ബസുകളിൽ ടിക്കറ്റിനായി ചില്ലറ നൽകിയും കണ്ടക്ടർമാരെ കാത്തുനിന്നും ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. നമ്മമ്മ മെട്രോയുടെ മാതൃകയിൽ മൊബൈൽ വഴി ഓൺലൈനായി ക്യു.ആർ (QR) ടിക്കറ്റുകൾ വാങ്ങാനുള്ള പുതിയ പദ്ധതി നടപ്പിലാക്കാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരുങ്ങുന്നു. സ്ത്രീകളുടെ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ശക്തി’ യോജന വൻ വിജയമായതിന് പിന്നാലെയാണ് ഡിജിറ്റൽ ടിക്കറ്റിംഗിലേക്ക് പൂർണ്ണമായി മാറാനുള്ള കോർപ്പറേഷന്റെ ഈ നിർണായക നീക്കം. പുതിയ തീരുമാനം യാത്രക്കാർക്കിടയിൽ വലിയ സന്തോഷത്തിന് കാരണമായിട്ടുണ്ട്.

നിലവിൽ പ്രതിദിനം നാൽപ്പത് ലക്ഷത്തോളം യാത്രക്കാരാണ് ബി.എം.ടി.സി ബസുകളെ ആശ്രയിക്കുന്നത്. കനത്ത തിരക്കുള്ള സമയങ്ങളിൽ ബസിനുള്ളിൽ വെച്ച് ടിക്കറ്റ് വാങ്ങുക എന്നത് യാത്രക്കാർക്കും കണ്ടക്ടർമാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തിരക്ക് കാരണം ടിക്കറ്റ് എടുക്കാൻ സാധിക്കാതെ വരുന്ന യാത്രക്കാരെ പിന്നീട് പരിശോധനയ്ക്കിടെ പിടികൂടി പിഴ ചുമത്തുന്ന സംഭവങ്ങളും പതിവാണ്. ഇതിനുപുറമെ, ചില ജീവനക്കാർ യാത്രക്കാരിൽ നിന്ന് പണം വാങ്ങി സ്വന്തം യു.പി.ഐ സ്കാനറുകൾ വഴി തുക കൈപ്പറ്റുന്ന ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരം പരാതികൾക്കെല്ലാം ശാശ്വതമായ പരിഹാരം കാണുകയാണ് ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനത്തിലൂടെ ബി.എം.ടി.സി ലക്ഷ്യമിടുന്നത്. ഇതോടെ യാത്രക്കാർക്ക് ബസിൽ കയറുന്നതിന് മുൻപ് തന്നെ ഓൺലൈനായി ടിക്കറ്റ് എടുത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കും.

  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി

ബസുകളെ പൂർണ്ണമായും പണരഹിതവും പേപ്പർ ടിക്കറ്റ് രഹിതവുമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. നിലവിൽ തന്നെ 50 ശതമാനത്തോളം യാത്രക്കാർ പലതരത്തിലുള്ള യു.പി.ഐ പേയ്‌മെന്റ് സംവിധാനങ്ങൾ ബസുകളിൽ ഉപയോഗിക്കുന്നുണ്ട്. ദിവസേന യാത്ര ചെയ്യുന്നവരിൽ 20 ലക്ഷത്തോളം സ്ത്രീകളും ശക്തി യോജന വഴി സൗജന്യമായാണ് യാത്ര ചെയ്യുന്നത്. ബാക്കിയുള്ള പുരുഷ യാത്രക്കാരാണ് പണം നൽകി ടിക്കറ്റെടുക്കുന്നത്. സ്മാർട്ട് ടിക്കറ്റിംഗ് സംവിധാനം വിപുലീകരിക്കുന്നതിനായി 11,000 പുതിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ETMs) കോർപ്പറേഷൻ ഇതിനകം വാങ്ങിയിട്ടുണ്ട്. കൂടാതെ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC) വഴി ഒരേ സമയം മെട്രോയിലും ബി.എം.ടി.സി ബസുകളിലും യാത്ര ചെയ്യാനുള്ള സംയോജിത സംവിധാനവും ഉടൻ തന്നെ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. മെട്രോയ്ക്ക് സമാനമായ അത്യാധുനിക ടിക്കറ്റിംഗ് രീതിയിലേക്ക് ബി.എം.ടി.സി മാറുന്നതോടെ ബെംഗളൂരുവിലെ പൊതുഗതാഗത മേഖല കൂടുതൽ ജനസൗഹൃദമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts