ബെംഗളുരു : നിയന്ത്രണങ്ങളോ ടെ അടുത്തയാഴ്ച നമ്മ മെട്രോ ട്രെയിൻ സർവീസ് പുനരാരംഭിക്കാനിരിക്കെ സ്മാർട് കാർഡ് ഉള്ളവർക്കു മാത്രമേ യാത്ര ചെയ്യാനാകൂ.
മാത്രമല്ല, പുതിയ യാത്രക്കാർ എവിടെ നിന്നു സ്മാർട് കാർഡ് എടുക്കുമെന്നതിനെ കുറിച്ചും സംശയം ഉണ്ട്,അങ്ങനെഎങ്കില്‍ നിലവില്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ,എന്ന് വച്ചാല്‍ മെട്രോ കുറച്ചു കാലത്തേക്ക് എങ്കിലും സ്ഥിര യാത്രക്കാര്‍ക്ക് മാത്രമായി ചുരുങ്ങും.
നിലവിൽ കാർഡുള്ളവർ മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളിലൂടെയാണ് റീചാർജ് ചെയ്തിരുന്നത്. ഇവയൊന്നും തുറക്കില്ലെന്നു വ്യക്തമാക്കിയതിനാൽ മെട്രോ റെയിൽ കോർപറേഷന്റെ webtopup.bmrc.co.in എന്ന വെബ് സൈറ്റിലുടെ മാത്രമേ സ്മാർട് കാർഡ് റീചാർജിങ് ചെയ്യാനാകൂ.
പക്ഷേ, റീചാർജ് തുക, ബാലൻസ് തുടങ്ങിയ വിവരങ്ങൾ – ഇതിൽ ലഭ്യമാകില്ല.മാത്രമല്ല ഈ പോര്‍ട്ടലിലൂടെ റീചാര്‍ജ് ചെയ്‌താല്‍ ഒരു മണിക്കൂറിനു ശേഷം മാത്രമേ ബാലന്‍സ് അക്കൗണ്ടില്‍ വരികയുള്ളൂ.
ഇത്തരം പരാതികൾ വ്യാപകമായതോടെ പേടിഎം ഉൾപ്പെടെ മറ്റ്-വോലറ്റുകൾ വഴിയും റീചാർജ് നടത്താന്‍ ഉള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
എടിഎം കാർഡ് പോലെ എപ്പോഴും കൈവശം വയ്ക്കാവുന്ന സ്മാർട് കാർഡ് കൂടുതൽ സൗകര്യപ്രദമാണെന്നാണു ബിഎംആർസിയുടെ നിലപാട്.
സമ്പർക്കം ഒഴിവാക്കാം, ടിക്കറ്റ് നിരക്കിൽ 5% ഇളവ്, സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട… ഇങ്ങനെ പോകുന്നു സ്മാർട് കാർഡ്സവിശേഷത. പക്ഷേ ഇവ എങ്ങനെ റീചാർജ് ചെയ്യുമെന്നതാണ്
ഇനിയുള്ള തലവേദന.