ചിരഞ്ജീവി സർജ്ജയുടെ പേര് വലിച്ചിഴക്കരുത് ,താക്കീതുമായി കിച്ചാ സുദീപ്.

ബെംഗളൂരു: ഈയിടെ അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയ്ക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സൂപ്പർ താരം കിച്ച സുദീപ്.

സാൻഡൽ വുഡിൽ വ്യാപകമായി മയക്കുമരുന്നുും കഞ്ചാവും പോലുള്ള ലഹരി വസ്തുക്കളുടെ കെെമാറ്റം നടക്കുന്നുവെന്ന് പ്രമുഖ സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു.

തുടർന്ന് അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. പതിനഞ്ചോളം നടൻമാരുടെ പേര് താൻ പോലീസിന് നൽകിയിട്ടുണ്ടെന്നും വീഡിയോകളും ചിത്രങ്ങളുമടങ്ങിയ തെളിവുകൾ നൽകിയിട്ടുണ്ടെന്നും ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

  ഫോൺ വിളിച്ചാൽ പെൺകുട്ടികൾ റെഡി; ഹൈടെക് സെക്സ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്! പെൺവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ!

തുടർന്നാണ് ചിരഞ്ജീവി സർജയ്ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടായിരുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.

ചിരഞ്ജീവി സർജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരൻ ധ്രുവ് സർജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്.

അവർ ആ വലിയ ദുഃഖത്തിൽ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ടു തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്.

  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്

എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാൻ പ്രതികരിക്കില്ല.

കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇൻഡസ്ട്രിയെ പഴി ചാരരുത്- കിച്ച സുദീപ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
[masterslider id="10"]

Related posts

Click Here to Follow Us