കെട്ടിടത്തിൽനിന്ന് വീണുമരിച്ച മലയാളി യുവാവിന് കോവിഡ്

Covid Karnataka

ബെംഗളൂരു: കഴിഞ്ഞ ദിവസം കെട്ടിടത്തിൽനിന്ന് വീണ് മരിച്ച മലയാളി യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.

http://88t.8a2.myftpupload.com/archives/56397

കണ്ണൂർ ശ്രീകണ്ഠാപുരം കൂട്ടമുഖം പുല്ലാംപ്ലാവിൽ ഷെറിൻ ഫിലിപ്പിനാണ് (37) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു ബൗറിങ് ആശുപത്രിയിൽ നടന്ന സ്രവ പരിശോധനയാണ് പോസിറ്റീവായത്.

ഇദ്ദേഹത്തിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കേരള സർക്കാരിന്റെയും അനുമതി ഇതിനായി ലഭിച്ചതായും ബന്ധുക്കൾ പറഞ്ഞു.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

കെട്ടിട നിർമാണ സ്ഥാപനം നടത്തുകയായിരുന്ന ഷെറിൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കാണ് ഫ്രേസർ ടൗണിലെ പാരിഷ് ഹാളിലെത്തിയത്. കെട്ടിടത്തിനുമുകളിൽനിന്ന് ഷീറ്റ് തകർന്നാണ് ഷെറിൻ താഴേക്ക് വീണത്.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts