അന്താരാഷ്ട്ര കൊറിയർ വഴി നഗരത്തിൽ വീണ്ടും മയക്കുമരുന്ന്; പിടികൂടിയത് 1 കോടിയുടെ കൊക്കെയ്ൻ

ബെംഗളൂരു: അന്താരാഷ്ട്ര കൊറിയർ വഴി നഗരത്തിൽ വീണ്ടും മയക്കുമരുന്ന്; പിടികൂടിയത് 1 കോടിയുടെ കൊക്കെയ്ൻ.

മയക്കുമരുന്ന് കേസിൽ അന്വേഷണം നടക്കുന്നതിനിടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽനിന്നാണ് ഒരു കോടി രൂപ വിലവരുന്ന കൊക്കെയ്ൻ പിടികൂടിയത്.

കാർഗോ വിഭാഗത്തിൽനിന്ന് മൂന്ന് ദിവസം മുമ്പ് പാഴ്സൽ വഴിയെത്തിയ എട്ടര കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

ഇതിനു പിന്നാലെയാണ് കാർഗോ സർവീസിന്റെ പാഴ്സലിൽ ഉയർന്ന നിലവാരമുള്ള 700 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. ദുബായിൽനിന്നാണ് കാർഗോ വിഭാഗത്തിലേക്ക് പാഴ്സൽ എത്തിയത്. ഇതിലുണ്ടായിരുന്ന മേൽവിലാസം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അന്താരാഷ്ട്ര കൊറിയർ സർവീസ് വഴിയാണ് മയക്കുമരുന്ന് കേസിൽ മുഖ്യപ്രതിയായ അനിഘ വിദേശത്തുനിന്ന് മയക്കുമരുന്ന് നഗരത്തിൽ എത്തിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts