കെ.ആർ.പുരത്ത് 40 ലക്ഷത്തിന്റെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ

ബെംഗളൂരു: കെ.ആർ.പുരത്ത് 40 ലക്ഷത്തിന്റെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ. മൂന്ന് പേരെ ബെംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു.

ഇതിൽ രണ്ട് പേർ മലയാളികളാണ്. എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരാണ് പിടിയിലായ മലയാളികൾ. മൂന്ന് പേരും പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തിവരുന്നതായി നാട്ടുകാരാണ് പോലീസിന് വിവരംനൽകിയത്.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

ഇന്ന് പിടിയിലായ മൂവർ സംഘത്തിന് മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ സംഘവുമായി ബന്ധമില്ലെന്നാണ് സൂചന.

അതിനിടെ, മുഹമ്മദ് അനൂപ്, അനിഘ, റിജേഷ് രവീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന നൈജീരിയൻ പൗരനെയും സി.സി.ബി. ഇന്ന് പിടികൂടിയിട്ടുണ്ട്.

നൈജീരിയയിൽനിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാളാണ് അനൂപ് അടക്കമുള്ളവർക്ക് കൈമാറിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts