അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് എതിരെ വടിയെടുത്ത് കേന്ദ്രം;റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ ഇത്തരം സൈറ്റുകള്‍ നിരോധിച്ചതായി പരാതി!

ന്യൂഡല്‍ഹി : പോണ്‍ സൈറ്റുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍ . പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടാന്‍ കേന്ദ്രം നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ഡേറ്റാ പ്രൊവൈഡര്‍മാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കേന്ദ്രം ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങിയത്.

പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ക്ക് താഴിടണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 വെബ്‌സൈറ്റുകളെ ഒഴിവാക്കി 827 സൈറ്റുകള്‍ അടച്ചുപൂട്ടാനാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ സെപ്റ്റംബര്‍ 27നായിരുന്നു വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നിര്‍ദേശം ലഭിച്ചത് ഒക്ടോബര്‍ എട്ടിനാണ്. തുടര്‍ന്നാണ് ഇത്തരം നടപടിയിലേക്ക് മന്ത്രാലയം നീങ്ങിയത്.

ഇതിന്‍റെ ഫലമായാണ് രാജ്യത്തെ രണ്ടാമത്തെ പ്രമുഖ മൊബൈല്‍ സര്‍വ്വീസ് സേവന ദാതാക്കളായ റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ്വര്‍ക്കില്‍  അശ്ലീല പോണ്‍ സൈറ്റുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍. വിവിധ യൂസര്‍ ഫോറങ്ങളിലും മറ്റും നിരവധി പേരാണ് ഇതു സംബന്ധിച്ച പരാതി ഉന്നയിക്കുന്നത്.
റിലയന്‍സ് ജിയോ വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കൊന്നും തന്നെ പോണ്‍ സൈറ്റുകള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് യൂസര്‍ ഫോറങ്ങളിലും സൈബര്‍ ഗ്രൂപ്പുകളിലും ഉയരുന്ന പരാതി . ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം ജിയോ നല്‍കിയിട്ടില്ല.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

പരാതികളുടെ അടിസ്ഥാനത്തില്‍ നൂറ് കണക്കിന് അശ്ലീല സൈറ്റുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നുവെങ്കിലും ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. സര്‍ക്കാര്‍/കോടതി നിര്‍ദേശപ്രകാരമല്ലാതെ  ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് സേവനദാതാവ് അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നത് അപൂര്‍വ്വമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts