ഒരു മലയാളം എഫ്.എം ചാനൽ ബംഗ്ലൂരിൽ …എന്താ അഭിപ്രായം സുഹൃത്തുക്കളെ ?

ഇത്രെയേറെ മലയാളികൾ  ഉള്ള ബെംഗളുരിൽ ഒരു മലയാളം എഫ് എം  ചാനൽ വരാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് “ഒരു മലയാളം എഫ്.എം ചാനൽ ബംഗ്ലൂരിൽ …എന്താ അഭിപ്രായം സുഹൃത്തുക്കളെ”.എന്ന ലിജോ ചീരന്റെ പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിരിക്കുന്നത് .

ഒരുപാട് സമയം ട്രാഫിക് ബ്ലോക്കുകളിൽ ഇഴഞ്ഞു നീങ്ങി ഓഫീസുകളിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് ഓഫീസിലേക്കുമുള്ള യാത്ര മദ്ധ്യേ  മാതൃ ഭാഷയിലുള്ള മധുരമുള്ള ഈണങ്ങൾ കേൾക്കാൻ ആരാ ഇഷ്ടപെടാത്തത് . വിദേശത്തു പോലും മലയാളം എഫ് എം ചാനലുകൾ വൻ വിജയകരമായി മുന്നേറുന്നു . ഒരു മലയാളം എഫ്  എം ചാനൽ  ബാംഗ്ലൂരിൽ തുടങ്ങാൻ ആരെങ്കിലൊക്കെ മുന്നിട്ടിറങ്ങണം എന്ന ആശയമാണ് ലിജോ ചീരൻ പങ്കുവെയ്ക്കുന്നത് .

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

തനിക്ക് തോന്നിയ ആശയം ബാംഗ്ലൂർ മലയാളീസ് എന്ന ഫേസ്ബുക് ഗ്രൂപ്പിലൂടെ പങ്കുവെച്ചപ്പോൾ മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത് . പലരും പേരുപോലും നിർദ്ദേശിച്ചിരിക്കുന്നു . ഈ പോസ്റ്റ് കണ്ട് ആരെങ്കിലും മുന്നിട്ടു ഇറങ്ങി ഒരു മലയാളം എഫ് എം എന്ന മലയാളികളുടെ സ്വപ്നം സാക്ഷാല്കരമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലിജോ അഭിപ്രായപ്പെട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts