വർണാഭമായി അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം

ബെംഗളൂരു: അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 26, 27 തീയതികളിൽ വി.ബി.എച്ച്.സി. വൈഭവ അപ്പാർട്ട്മെന്റിൽ വിവിധ പരിപാടികളോടെ വർണാഭമായി നടന്നു.
സൺറൈസ് മാരത്തോണോടെയാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കായിക പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു. വൈകുന്നേരം ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വി.വി.എ.ഒ.എ. പ്രസിഡന്റ് ലോകേഷ് പി. നിർവഹിച്ചു.
വി.വി.എ.ഒ.എ. വൈസ് പ്രസിഡന്റ് നയാസ് ഖാൻ, വി.വി.എസ്.സി.പ്രസിഡന്റ് വെങ്കട്ടരാജൻ, മുരളി ബി. എൻ., സ്പോൺസർ ഷാജി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. നന്മ പ്രസിഡന്റ് . രാജീവ് പി. ഗിരിവാസൻ സ്വാഗതം ആശംസിച്ചു.

തുടർന്ന് തിരുവാതിരക്കളി ഉൾപ്പെടെ നിരവധി കലാപരിപാടികൾ അരങ്ങേറി. രണ്ടാം ദിവസം പൂക്കള മത്സരത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ ഓണക്കളികൾക്കൊപ്പം വടംവലി, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങളും ആവേശകരമായി നടന്നു.

വൈകുന്നേരം ലക്കി ഡ്രോ കൂപ്പൺ നറുക്കെടുപ്പും തുടർന്ന് വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. റോസ് മരിയ, ഭൂമിക എം. സാലി, നിരഞ്ജന അമ്പാടി, നിഹാരിക അമ്പാടി എന്നിവർ കലാപരിപാടികളുടെ ഏകോപനത്തിന് നേതൃത്വം നൽകി.
നന്മയുടെ രക്ഷാധികാരികളായ ജിൻസ് അരവിന്ദാക്ഷൻ, വിശ്വാസ്,ജിതേഷ് അമ്പാടി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ. ദീപു ജയൻ, ജോയിന്റ് സെക്രട്ടറി ലൈജു വി. ഡി., ട്രഷറർ സതീഷ് എൻ., ജോയിന്റ് ട്രഷറർ രജീഷ് പാറമ്മൽ തുടങ്ങിയവർ ചടങ്ങുകളിൽ സജീവമായി നേതൃത്വം നൽകി
എക്സിക്യൂട്ടീവ് അംഗങ്ങളും വോളണ്ടിയർമാരുമായ അരുൺദാസ് എം. എസ്., സജിൻ കൊടക്കൽ, ദിഗേഷ് ഗോപാൽ, നിതിൻ ജോസ്, വിജീഷ് ഒ. ടി., പ്രവീൺ കുമാർ, നിതിൻ നമ്പ്യാർ, ശ്രീരാജ് നമ്പ്യാർ, എരുമ്പാല സുരേശൻ, ജോളി, സുനിൽ മന്നാടി, ശ്രീരാം കണ്ണത്ത് വിദ്യാ പി തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
മിഷേൽ,ഷീല, ലിബിൻ, സൂരജ് നമ്പ്യാർ, സംസം എന്നിവർ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.
സമ്മാനദാനം ഗോപകുമാർ, കോദണ്ഡ രാമൻ, അഭിലാഷ് എന്നിവർ നിർവഹിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ പ്രോഗ്രാം ഡയറക്ടറും നന്മ വൈസ് പ്രസിഡന്റുമായ ഹരികൃഷ്ണൻ ചെറുവള്ളി നന്ദി പ്രകാശിപ്പിച്ചു.
നിരവധി കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഓണാഘോഷം മലയാളികളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി മാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts