ബെംഗളൂരുവിൽ ഇന്നും മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലും കർണാടകയുടെ വിവിധ ജില്ലകളിലും മൺസൂൺ മഴ കനക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വൈകുന്നേരങ്ങളിലും പുലർച്ചെയുമാണ് ശക്തമായ മഴ പെയ്തിരുന്നത്, മഴ ആരംഭിച്ചതോടെ ഗതാഗത തടസ്സത്തിനും വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ടുകൾക്കും കാരണമായി.

ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവയ്ക്ക് പുറമെ ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക് എന്നീ മലനാട് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്.

വടക്കൻ കർണാടകയിലെ ചില പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും. ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പൽ എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (KSNDMC) അറിയിച്ചു. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം ബാഗൽകോട്ട്, ബിദർ, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ എന്നീ ജില്ലകളിൽ പ്രധാനമായും വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts