ഹൈദരാബാദ്: ഓൺലൈൻ വഴി ഹോട്ടൽ മുറി ബുക്ക് ചെയ്ത് ഒന്നിച്ചു താമസിച്ച ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് രക്ഷപ്പെട്ടു. തെലങ്കാനയിലെ എസ്.ആർ. നഗറിലാണ് 34-കാരി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശിയായ ശ്രീനിവാസൻ എന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വികാരാബാദ് സ്വദേശിയും ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായ സിരിഷയാണ് കൊല്ലപ്പെട്ടത്. വിവാഹമോചിതയായ സിരിഷ ഏറെ നാളായി ശ്രീനിവാസനുമായി അടുപ്പത്തിലായിരുന്നു. സെപ്റ്റംബർ 9 മുതൽ ശ്രീനിവാസൻ ഹോട്ടലിൽ മുറിയെടുത്തിരുന്നെങ്കിലും സെപ്റ്റംബർ 24-നാണ് സിരിഷ ഇവിടേക്ക് എത്തിയത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിനായി ഇരുവരും വ്യാജ ആധാർ കാർഡുകളാണ് നൽകിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ‘ഗണേഷ്’, ‘ദുർഗ’ എന്നീ പേരുകളിലുള്ള മേൽവിലാസ രേഖകളാണ് ഇവർ തിരിച്ചറിയലിനായി ഉപയോഗിച്ചിരുന്നത്.
ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെ ശ്രീനിവാസൻ ഹോട്ടലിൽ നിന്ന് പുറത്തുപോവുകയായിരുന്നു. മുറിയിലുള്ള യുവതി രാവിലെ ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങുമെന്നാണ് ഇയാൾ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. എന്നാൽ ഉച്ചയായിട്ടും യുവതിയെ പുറത്തുകാണാതിരിക്കുകയും മുറിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ ജീവനക്കാർ സംശയം തോന്നി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
വ്യാജ രേഖകൾ ചമച്ചാണ് ഇരുവരും മുറിയെടുത്തതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഹോട്ടൽ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]