ബെംഗളൂരുവിൽ എയർ ബി.എൻ.ബി. ശൈലിയിലുള്ള ഹോംസ്റ്റേകൾക്ക് എതിർപ്പ് എന്തുകൊണ്ട്? ഈ പ്രദേശത്തെ ആളുകൾ രോഷത്തോടെ തെരുവിലിറങ്ങി

ബെംഗളൂരു: റെസിഡൻഷ്യൽ മേഖലയിൽ ഹോംസ്റ്റേയും കഫേയും അടങ്ങുന്ന വാണിജ്യ സ്ഥാപനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ എച്ച്.ആർ.ബി.ആർ ലേഔട്ടിലെ (HRBR Layout) താമസക്കാർ പ്രതിഷേധവുമായി രംഗത്ത്. ശബ്ദമലിനീകരണം, ഗതാഗതക്കുരുക്ക്, പാർക്കിങ് പ്രതിസന്ധി, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ എതിർപ്പുമായി തെരുവിലിറങ്ങിയത്. ‘ബ്ലോസംലി ഹൗസ്’ (Blossomly House) എന്ന പേരിൽ ആരംഭിക്കാനിരിക്കുന്ന സംരംഭത്തിനെതിരെ അഞ്ചാം എ മെയിൻ റോഡിലെ മുതിർന്ന പൗരന്മാരും യുവാക്കളും ഉൾപ്പെടെയുള്ളവർ ബാനറുകളും പ്ലക്കാർഡുകളുയർത്തി പ്രതിഷേധ മാർച്ച് നടത്തി. സമാധാന അന്തരീക്ഷം തകരുമെന്ന് പ്രദേശവാസികൾ ശാന്തമായ റെസിഡൻഷ്യൽ മേഖലയിലേക്ക് വാണിജ്യ സ്ഥാപനങ്ങൾ കടന്നുവരുന്നത് പ്രദേശവാസികളുടെ…

Read More

എണ്ണ ആവർത്തിച്ച് ചൂടാക്കുന്നത് നിരോധിച്ച് പുതിയ നിയമം: എണ്ണ ഉപയോഗത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്ന അപകടകരമായ രീതി തടയുന്നതിന് ശക്തമായ നടപടികളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. പാചക എണ്ണയുടെ സുരക്ഷിതമായ പുനരുപയോഗവും സംസ്‌കരണവും ഉറപ്പാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കും. കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ഡ്രെയിനേജുകളിൽ ഒഴുകിക്കളയുന്നതും തടഞ്ഞ്, ശേഖരിക്കുന്ന എണ്ണ പൂർണ്ണമായും ‘ബയോഡീസൽ’ ആക്കി മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വാർഡ് തലത്തിൽ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഉപയോഗിച്ച എണ്ണ ശേഖരിച്ച്…

Read More

ഫ്രെഷർ ആണോ? നല്ലത്; കൈയ്യിൽ ബിരുദമുണ്ടായാലും പണി കിട്ടില്ല; കമ്പനികൾ ഒളിപ്പിച്ചിരിക്കുന്ന ആ രഹസ്യം പുറത്ത്!

ഇന്ത്യൻ തൊഴിൽ വിപണിയിൽ പ്രവേശന തലത്തിലുള്ള നിയമനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ അക്കാദമിക് ബിരുദങ്ങളെക്കാൾ ഉപരി അവരുടെ പ്രായോഗിക കഴിവുകൾക്കും പ്രകടനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് തൊഴിൽദാതാക്കൾ മാറുന്നു. ജി ഐ ഗ്രൂപ്പ് ഹോൾഡിംഗിന്റെ ‘ഫ്രം ഡിഗ്രീസ് ടു കേപ്പബിലിറ്റി’ എന്ന റിപ്പോർട്ടാണ് ഈ യാഥാർത്ഥ്യം വ്യക്തമാക്കുന്നത്. രാജ്യത്തെ 12 പ്രധാന മേഖലകളിലെ 750 തൊഴിൽദാതാക്കളും 579 ഉദ്യോഗാർത്ഥികളും ഉൾപ്പെടെ 1,329 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. മാർക്കിനേക്കാൾ പ്രധാനം പ്രായോഗിക പരിചയം പഠനമനുസരിച്ച്, പ്രവേശന തലത്തിലെ ആദ്യഘട്ട നൈപുണ്യ പരീക്ഷകളിൽ…

Read More

ഗ്രഹജ്യോതി പദ്ധതി: വിവരങ്ങൾ തന്നില്ലെങ്കിൽ സൗജന്യ വൈദ്യുതി കട്ട്! ബെസ്കോം നൽകുന്ന അവസാന അവസരം

ബെംഗളൂരു: സൗജന്യ വൈദ്യുതി നൽകുന്ന സംസ്ഥാന സർക്കാറിന്റെ ‘ഗ്രഹജ്യോതി’ പദ്ധതിയിലെ അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. അർഹത തെളിയിക്കാനുള്ള വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കുകയോ വിവരശേഖരണ സമയത്ത് ലഭ്യമാകാതിരിക്കുകയോ ചെയ്ത ആയിരക്കണക്കിന് ഉപഭോക്താക്കൾക്കായി 15 ദിവസത്തെ ഇളവ് കൂടി അനുവദിക്കണമെന്ന് ബെസ്കോം (Bescom) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിലെ ക്രമക്കേടുകൾ തടയാൻ ഓഗസ്റ്റിലാണ് ബെസ്കോം വിപുലമായ പരിശോധന ആരംഭിച്ചത്. ബെസ്കോമിന് കീഴിലുള്ള 68.9 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളിൽ 98-99 ശതമാനം ആളുകളുടെയും…

Read More

പ്രണയം നിരസിച്ചതിലുള്ള പക: യുവതിക്ക് മേൽ പെട്രോളൊഴിച്ച് തീകൊളുത്തി കെട്ടിപ്പിടിച്ചു; വീഡിയോ കാണാം

ബെംഗളൂരു : പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്താൽ യുവതിക്ക് മേൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. മൈസൂരുവിലെ വിജയനഗറിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലുള്ള ഹലഗുരു ഗ്രാമവാസിയായ ചന്ദൻ (27) എന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ ചന്ദന്റെ നില ഗുരുതരമായി തുടരുകയാണ്. യുവാവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 20 ശതമാനം പൊള്ളലേറ്റ യുവതിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പി.യു.സി വിദ്യാഭ്യാസത്തിന് ശേഷം ഗ്രാമത്തിൽ കൃഷിപ്പണി ചെയ്തുവരികയായിരുന്ന ചന്ദൻ, കഴിഞ്ഞ മൂന്ന് വർഷമായി ഇതേ ഗ്രാമത്തിലെ…

Read More

ഭാര്യയുടെ ക്വട്ടേഷൻ; ഭർത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; നാലുപേർ പിടിയിൽ

തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെയും കാമുകനെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. നിലമ്പൂർ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണ് അതിക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലുദിവസം മുമ്പാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രണയത്തിലായിരുന്ന തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയും തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ…

Read More

അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, 20,000 കോടിയുടെ നിക്ഷേപം; പുതിയ ടെക്സ്റ്റൈൽ നയവുമായി കർണാടക സർക്കാർ

ബെംഗളൂരു: വസ്ത്രനിർമാണ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കർണാടക സർക്കാർ പുതിയ ടെക്സ്റ്റൈൽ ആന്റ് അപ്പാരൽ നയം (2026-2031) പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഭ്യന്തര-വിദേശ തലങ്ങളിൽ നിന്നായി 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച ഈ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. കല്യാണ കർണാടക മേഖലയ്ക്കും ടയർ-2, ടയർ-3 നഗരങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതാണ് ഈ പദ്ധതി. വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും…

Read More

വർണാഭമായി അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം

ബെംഗളൂരു: അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 26, 27 തീയതികളിൽ വി.ബി.എച്ച്.സി. വൈഭവ അപ്പാർട്ട്മെന്റിൽ വിവിധ പരിപാടികളോടെ വർണാഭമായി നടന്നു. സൺറൈസ് മാരത്തോണോടെയാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കായിക പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു. വൈകുന്നേരം ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വി.വി.എ.ഒ.എ. പ്രസിഡന്റ് ലോകേഷ് പി. നിർവഹിച്ചു. വി.വി.എ.ഒ.എ. വൈസ് പ്രസിഡന്റ് നയാസ് ഖാൻ, വി.വി.എസ്.സി.പ്രസിഡന്റ് വെങ്കട്ടരാജൻ, മുരളി ബി. എൻ., സ്പോൺസർ ഷാജി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും…

Read More

ബെംഗളൂരുവിൽ ഇന്നും മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലും കർണാടകയുടെ വിവിധ ജില്ലകളിലും മൺസൂൺ മഴ കനക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വൈകുന്നേരങ്ങളിലും പുലർച്ചെയുമാണ് ശക്തമായ മഴ പെയ്തിരുന്നത്, മഴ ആരംഭിച്ചതോടെ ഗതാഗത തടസ്സത്തിനും വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ടുകൾക്കും കാരണമായി. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവയ്ക്ക് പുറമെ ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക് എന്നീ മലനാട്…

Read More

വ്യാജ രേഖകൾ നൽകി ഹോട്ടലിൽ മുറിയെടുത്തു: വിവാഹ മോചിതയായ ബാങ്ക് ജീവനക്കാരിയെ കൊലപ്പെടുത്തി കാമുകൻ കടന്നുകളഞ്ഞു

ഹൈദരാബാദ്: ഓൺലൈൻ വഴി ഹോട്ടൽ മുറി ബുക്ക് ചെയ്ത് ഒന്നിച്ചു താമസിച്ച ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് രക്ഷപ്പെട്ടു. തെലങ്കാനയിലെ എസ്.ആർ. നഗറിലാണ് 34-കാരി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശിയായ ശ്രീനിവാസൻ എന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വികാരാബാദ് സ്വദേശിയും ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായ സിരിഷയാണ് കൊല്ലപ്പെട്ടത്. വിവാഹമോചിതയായ സിരിഷ ഏറെ നാളായി ശ്രീനിവാസനുമായി അടുപ്പത്തിലായിരുന്നു. സെപ്റ്റംബർ 9 മുതൽ ശ്രീനിവാസൻ ഹോട്ടലിൽ മുറിയെടുത്തിരുന്നെങ്കിലും സെപ്റ്റംബർ 24-നാണ് സിരിഷ ഇവിടേക്ക് എത്തിയത്. ഹോട്ടലിൽ…

Read More