ബെംഗളൂരു: നൻമ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 26, 27 തീയതികളിൽ അനേക്കൽ വി.ബി.എച്ച്.സി വൈഭവ അപ്പാർട്ട്‌മെന്റിൽ നടക്കും.
സൺറൈസ് മാരത്തോണോടെയാണ് സെപ്റ്റംബർ 26-ന് ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് നാരായണ ഹെൽത്ത് ഒരുക്കുന്ന സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അപ്പാർട്ട്‌മെന്റിലെ എല്ലാ അംഗങ്ങൾക്കുമായി സൗജന്യ ഭക്ഷണ വിതരണവും ഉണ്ടായിരിക്കും.
വി.വി.എ.ഒ.എ പ്രസിഡന്റ് ശ്രീ. ലോകേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര, ശിങ്കാരിമേളം തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറും.
സെപ്റ്റംബർ 27-ന് പൂക്കളമത്സരവും രംഗോലി മത്സരവും നടക്കും. ഉച്ചയ്ക്ക് ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. അപ്പാർട്ട്‌മെന്റ് നിവാസികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
നൻമ എംസിഎ പുറത്തിറക്കിയ ലക്കി ഡ്രോ കൂപ്പണിന്റെ നറുക്കെടുപ്പും ഓണാഘോഷത്തിന്റെ ഭാഗമായി 27-ന് നടക്കും.
നൻമ എംസിഎ കമ്മിറ്റി
പ്രോഗ്രാം ഡയറക്ടർ: ഹരികൃഷ്ണൻ സി ;പ്രസിഡന്റ്: രാജീവ് പി ഗിരിവാസൻ ;വൈസ് പ്രസിഡന്റ്: ഹരികൃഷ്ണൻ സി ;സെക്രട്ടറി: ദീപു ജയൻ ;ജോയിന്റ് സെക്രട്ടറി: ലൈജു വി ഡി;ട്രഷറർ: സതീഷ് എൻ ;ജോയിന്റ് ട്രഷറർ: രജീഷ് പാറമ്മൽ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
സജിൻ കൊടക്കൽ, ശ്രീറാം കണ്ണത്ത് ,നിതിൻ ജോസ് , അരുൺ ദാസ് എം എസ്,എരുമ്പാല സുരേശൻ, ഡിഗേഷ് ഗോപാൽ, ശ്രീരാജ് നമ്പ്യാർ.
രക്ഷാധികാരികൾ:
ശങ്കരസുബ്രഹ്മണ്യൻ , ജിൻസ് അരവിന്ദ് , വിശ്വാസ് എ എം,നീരജ് പി ആർ പണിക്കർ , ജിതേഷ് അമ്പാടി

