കോവിഡ് രോഗി ആംബുലൻസിൽ മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡ്രൈവറെ മർദ്ദിച്ചു

ബെംഗളൂരു: ആശുപത്രിയിൽ പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിക്കുമുന്നിൽ നിർത്തിയിട്ട ആംബുലൻസിൽവെച്ച് 75-കാരനായ കോവിഡ് രോഗി മരിക്കുകയായിരുന്നു. രോഗി ആംബുലൻസിൽ മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡ്രൈവറെ മർദ്ദിച്ചു.

ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഭാരതിനഗറിൽനിന്നാണ് 75-കാരനായ കോവിഡ് രോഗിയെ രാമയ്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കാത്തിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ രോഗി മരിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

രോഗിയെ ആശുപത്രിയിലേക്കെത്തിക്കുമ്പോൾ ഒക്സിജൻ സിലിൻഡർ നൽകിയില്ലെന്നും ഇതാണ് രോഗി മരിക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾതന്നെ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഒക്സിജൻ നൽകിയിരുന്നുവെന്നുമാണ് ഡ്രൈവർ പോലീസിന് മൊഴി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts