അടഞ്ഞുകിടക്കുന്ന വീടുകളിൽ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കവർച്ച നടത്തുന്ന കൊളംബിയൻ സംഘം പിടിയിൽ; പിടിക്കപ്പെട്ടത് പ്രശസ്ത സിനിമാ താരത്തിൻ്റെ വീടിന് സമീപം”ഓപ്പറേഷൻ”നടത്തുന്ന സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ.

ബെംഗളൂരു : അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് നഗരത്തിൽ വ്യാപക കവർച്ച നടത്തിയിരുന്ന കൊളംബിയൻ സംഘം പോലീസിൻ്റെ പിടിയിലായി.

6 കിലോ സ്വർണാഭരണങ്ങൾ ഉൾപ്പെടെ 2.6 കോടി രൂപയ്ക്കുള്ള കവർച്ചാ മുതലും ഇവരിൽ നിന്നു കണ്ടെടുത്തു.

കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ വീടിനു സമീപം കവർച്ചാ ശ്രമത്തിനിടെ സിസിടിവി ക്യാമറയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞതാണ് വൻ കവർച്ചാക്കസിനു തെളിവായത്.

സൈക്കിളിൽ നഗരം ചുറ്റുന്ന സംഘം കവർച്ച നടത്തേണ്ട വീട് കണ്ടെത്തും.

തുടർന്ന് കാറിലും ബൈക്കിലുമായി എത്തും.

വീട്ടിൽ ആളുണ്ടോ എന്നറിയാൽ കോളിങ്
ബെൽ അമർത്തുന്ന ഇവർ കുരുമുളകു സ്പ്രേയുമായി കാത്തു നിൽക്കും.

ആളില്ലെന്ന് ബോധ്യമായാൽ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി കവർച്ച നടത്തും.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകാതിരിക്കാൻ വാക്കിടോക്കികൾ ഉപയോഗിച്ചാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.

വില്ല്യം മാർട്ടിനസ്(48),ക്രിസ്റ്റ്ൻ ഒലർട്ടെ(34), വനിതാ സുഹൃത്ത് ഐഫീന(23) എന്നിവർ മാർച്ചിൽ പിടിയിലായെങ്കിലും ഇവരുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

സ്പാനിഷ് മാത്രം വശമുണ്ടായിരുന്ന പ്രതികൾ നടത്തിയ വൻ കവർച്ചകളുടെ വിശദാംശം പരിഭാഷകന്റെ സഹായത്തോടെ ശേഖരിക്കാൻ മാസങ്ങളെടുത്തതാണ് കാരണം.

സന്ദർശക വിസയിൽ കഴിഞ്ഞവർഷം നേപ്പാൾ വഴിയാണ് ഇവർ ബെംഗളൂരുവിലെത്തിയത്.

ബെംഗളുരുവിൽ 31 വീടുകളിൽ ഇവർ
കവർച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

ആഭരണങ്ങൾക്കു പുറമെ ഒരു റിവോൾവർ, 23 തിരകൾ, 2 ബൈക്ക്, ഒരു വ്യാജ പാസ്പോർട്ട്, വ്യാജ ഡ്രൈവിംഗ് ലൈസൻസ് എന്നിവയും കണ്ടെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർറാവു പറഞ്ഞു.

സംഘത്തലവൻ ഗുസ്താവോ ഉൾപ്പെടെ 3 കൂട്ടാളികൾ ഒളിവിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us