തടി കൂടിയതിനാൽ ഭാര്യയെ ഡിവോഴ്സ് ചെയ്യാൻ ഒരുങ്ങി ഭർത്താവ്

ലഖ്‌നൗ : വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടിയെന്നാരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി യുവാവ്.

നീതി തേടി ഇയാളുടെ ഭാര്യ നസ്മ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഒരു മാസം മുമ്പ് ഭർത്താവ് സൽമാൻ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും യുവതി പറയുന്നു. ഇരുവർക്കും ഏഴ് വയസ്സുള്ള മകനുണ്ട്.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

തടി കൂടുതലാണെന്ന പേരിൽ ഭർത്താവ് യുവതിയെ കളിയാക്കിയിരുന്നതായും ഇതിൻറെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. തടിയുള്ളതിനാൽ ഭാര്യക്കൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്നാണത്രെ സൽമാൻ പറയുന്നത്.

തനിക്ക് സൽമാനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും എന്നാൽ അദ്ദേഹം ആഗ്രഹിക്കുന്നത് വിവാഹമോചനമാണെന്നും നസ്മ പറഞ്ഞു. നസ്മയുടെ പരാതിയിൽ ഉചിതമായ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts