വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗിക ബന്ധത്തിന് ശ്രമിച്ചു, ട്രാൻസ്ജെൻഡർ ആണെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്തി

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഇന്‍ഡോറിൽ ട്രാന്‍സ്‌ജെന്‍ഡറെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.

സോയ കിന്നര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസില്‍ ഖജ്റാന സ്വദേശിയായ നൂര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്.

ഇന്‍ഡോറിലെ സ്‌കീം നമ്പര്‍ 134 ഏരിയയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോയയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം കിട്ടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നൂറാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന പോലീസിന് ലഭിച്ചത്. ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗം കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്‌തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

കഴിഞ്ഞ മാസം 28 മുതലാണ് സോയയെ കാണാതായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതി സോയയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയപ്പോള്‍ ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. ട്രാന്‍സ്‌ജെന്‍ഡറാണെന്നറിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് കഷണങ്ങളാക്കുകയായിരുന്നു. ഒരു കഷണം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും, മറ്റേഭാഗം വീട്ടില്‍ സൂക്ഷിക്കുകയുമായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts