ബെംഗളൂരുവിൽ 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമിക്കുമെന്ന് ഡി.കെ ശിവകുമാർ

ബെംഗളൂരു: 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ബംഗളൂരുവിൽ നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.

ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിവലിപ്പമുള്ള അന്താരാഷ്ട്ര സ്​പോർട്സ് കോംപ്ലെക്സിന്റെ നിർമാണമാവും സർക്കാർ നടത്തുക.

50 ഏക്കർ ഭൂമിയിലാവും പുതിയ സ്റ്റേഡിയം നിർമിക്കുക. ബെംഗളൂരു സ്ഥാപകൻ നാഥപ്രഭു കെംപഗൗഡയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

സ്റ്റേഡിയത്തിന്റെ കൃത്യമായ ലൊക്കേഷൻ ഏതെന്ന് വ്യക്തമാക്കാൻ ഡി.കെ ശിവകുമാർ തയാറായില്ല.

യെലഹങ്കയിൽ നിന്നും എട്ട് കിലോമീററർ അകലെ പി.ആർ.ആർ റോഡിലാവും സ്റ്റേഡിയത്തിന്റെ നിർമാണം നടത്തുക. സ്റ്റേഡിയത്തിന്റെ നിർമാണത്തിനൊപ്പം നഗരത്തിലെ വേസ്റ്റ് മാനേജ്മെന്റിന് വേണ്ടിയും പുതിയ പദ്ധതിയുണ്ടാവുമെന്ന് ഡി.കെ ശിവകുമാർ അറിയിച്ചു.

ഏകദേശം ഒരു ലക്ഷം കോടിയുടെ വികസനപ്രവർത്തനങ്ങളാവും ബംഗളൂരുവിൽ നടപ്പിലാക്കുകയെന്നും ശിവകുമാർ വ്യക്തമാക്കി. 40 കിലോമീറ്റർ ദൂരമുള്ള ഒരു തുരങ്കവും വികസനപദ്ധതികളുടെ ഭാഗമായി നിർമിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts