മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

ബെംഗളൂരു : തോണ്ടദാര്യ മഠം മേളയ്ക്കിടെ ആകാശത്തൂഞ്ഞൽ (Dancing Fly) തകർന്നു വീണ് വൻ അപകടം. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. സവാരിക്കിടെ ഊഞ്ഞാലിന്റെ ഇരുപതിലധികം തൊട്ടിലുകൾ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്
പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ഗഡാഗ് ജിംസ് (GIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഊഞ്ഞാലിൽ ഉണ്ടായിരുന്നവർ ഭീതിയോടെയാണ് ആ നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത്.

അനാസ്ഥയെന്ന് ആരോപണം
മേളയിൽ സ്ഥാപിച്ച ആകാശത്തൂഞ്ഞലിന്റെ ഗുണനിലവാരക്കുറവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായ പരിശോധനകൾ നടത്താതെയുമാണ് ഇത്തരം വിനോദോപാധികൾ പ്രവർത്തിപ്പിക്കുന്നതെന്നാണ് പരാതി.

പോലീസ് അന്വേഷണം
സംഭവം നടന്ന ഉടൻ തന്നെ ഗഡാഗ് സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മേളകളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts