‘സീറോ ഷാഡോ ഡേ’; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.

ബെംഗളൂരു: അപൂർവ പ്രതിഭാസമായ ‘സീറോ ഷാഡോ ഡേ’യോടനുബന്ധിച്ച് നഗരത്തിലെ ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിൽ ഇന്ന് പ്രത്യേക വർക്ക്ഷോപ്പും പ്രദർശനവും സംഘടിപ്പിക്കുന്നു. ശൂന്യ നിഴൽ ദിനത്തിന്റെ ശാസ്ത്രീയ വശങ്ങൾ വിശദീകരിക്കുന്നതിനായി വർക്ക്ഷോപ്പിന് പുറമെ വിവിധ പരീക്ഷണങ്ങളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. ബെംഗളൂരുവിൽ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12.18-നാണ് നിഴലുകൾ അപ്രത്യക്ഷമാകുന്ന ഈ പ്രതിഭാസം ദൃശ്യമാകുക.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

കുട്ടികളിൽ ശാസ്ത്രത്തോടും ജ്യോതിശാസ്ത്രത്തോടും അവബോധം വളർത്തുന്നതിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പ്ലാനറ്റോറിയം ഡയറക്ടർ ബി.കെ. ഗുരുപ്രസാദ് പറഞ്ഞു. പാഠപുസ്തകങ്ങളിൽ സിദ്ധാന്തങ്ങളായി പഠിക്കുന്ന ഇത്തരം കാര്യങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നത് വിദ്യാർത്ഥികൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ദിശയും സമയവും നിർണ്ണയിക്കാൻ പണ്ട് കാലം മുതൽക്കേ ഉപയോഗിച്ചിരുന്ന ‘ഗ്നോമൺ’ (Gnomon) എന്ന ഉപകരണം ഉപയോഗിച്ചാണ് പ്ലാനറ്റോറിയത്തിൽ ഈ പ്രതിഭാസം വിശദീകരിക്കുന്നത്. സൂര്യഘടികാരത്തിൽ നിഴൽ വീഴ്ത്താൻ ഉപയോഗിക്കുന്ന ഇതിന്റെ സഹായത്തോടെ നിഴലുകൾ എങ്ങനെ മാറുന്നുവെന്നും അപ്രത്യക്ഷമാകുന്നുവെന്നും നേരിട്ട് മനസ്സിലാക്കാൻ സാധിക്കും. ശാസ്ത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും ഈ പ്രതിഭാസത്തെ അടുത്തറിയാൻ മികച്ച അവസരമാണ് പ്ലാനറ്റോറിയം ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts