ക​ർ​ണാ​ട​ക​യി​ൽ കന്നട മതി ; എ​ല്ലാം വ​കു​പ്പി​ലും ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി ഉത്തരവ്

ബെംഗളൂരു : ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ എ​ല്ലാ ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് . ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യക്തമാക്കി. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ശാ​ലി​നി ര​ജ​നീ​ഷാണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചത്. ഔ​ദ്യോ​ഗി​ക ഭ​ര​ണ​ത്തി​ൽ ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി മുന്നേ തന്നെ നി​ര​വ​ധി സ​ർ​ക്കു​ല​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എന്നാൽ ഇവ പാലിക്കുന്നില്ലെന്ന് ക​ന്ന​ട വി​ക​സ​ന അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്ത​ പശ്ചാത്തലത്തിലാണ് പു​തി​യ ഉ​ത്ത​ര​വ്. പു​തി​യ ഉ​ത്ത​ര​വ് പ്രകാരം എ​ല്ലാ…

Read More

ക​ർ​ണാ​ട​ക പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സർക്കാറിനേരെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു – മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു : പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ ബി.​ജെ.​പി​യും ജെ.​ഡി.​എ​സും തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ഗാ​ര​ന്റി പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ക​സ​ന പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന തെ​റ്റാ​യ വി​വ​ര​ണം അ​വ​ർ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് സിദ്ധരാമയ്യ ആരോപിച്ചു. റാ​യ്ച്ചൂ​രി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നിർവഹിച്ച് സംസാരിക്കവെയാണ് സിദ്ധരാമയ്യ ഈ കാര്യം വ്യക്തമാക്കിയത്. ബിജെപി പറയുന്ന കള്ളത്തരങ്ങൾ ജനങ്ങൾക്ക് മനസിലാകുമെന്നും, ജെഡിഎസും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെന്നും, ജനങ്ങൾക്കൊപ്പമാണ് സർക്കാറെന്നും പറഞ്ഞ അദ്ദേഹം പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മീ​ഷ​ൻ…

Read More

വിധാന്‍സൗധക്ക് മുമ്പിലെ ആര്‍.സി.ബി ആഘോഷത്തെ കര്‍ണാടക പൊലീസ് എതിര്‍ത്തു; സര്‍ക്കാറിന് കത്തയച്ചു

ബെംഗളൂരു: വിധാന്‍ സൗധക്ക് മുന്നിലെ ആര്‍.സി.ബി ആഘോഷത്തെ കര്‍ണാടക പൊലീസ് എതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. ആഘോഷത്തില്‍ ആശങ്കപ്രകടിപ്പിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കര്‍ണാടക സര്‍ക്കാറിന് കത്തെഴുതിയിരുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിധാന്‍സൗധ സെക്യൂരിറ്റിയുടെ ചുമതലയുള്ള ഡി.സി.പി എം.എന്‍ കരിബാസവന ഗൗഡയാണ് പരിപാടിയില്‍ ആശങ്കപ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാറിന് കത്തയച്ചത്. ജൂണ്‍ നാലിനായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ കത്ത്. 10 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കത്ത്. എന്നാല്‍, ഈ കത്ത് ഉള്‍പ്പടെ അവഗണിച്ചാണോ സിദ്ധരാമയ്യ സര്‍ക്കാര്‍ ആര്‍.സി.ബിയുടെ വിജയാഘോഷത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമല്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ…

Read More

കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേയ്ക്ക് വിടരുത്; കർശന നിർദേശങ്ങളുമായി കർണാടക സർക്കാർ

ബെംഗളൂരു : സ്‌കൂൾ തുറക്കാനിരിക്കെ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. പനി,ചുമ,ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേയ്ക്ക് അയക്കരുതെന്നാണ് സർക്കാർ നിർദേശം. മെയ് 26 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് -19 സാഹചര്യ അവലോകന യോഗത്തിൽ നിർദ്ദേശിച്ചതുപോലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ കമീഷനറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സ്കൂൾ കുട്ടികളിൽ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്, ഡോക്ടറുടെ ഉപദേശപ്രകാരം ഉചിതമായ ചികിത്സയും പരിചരണ നടപടികളും സ്വീകരിക്കണമെന്ന് പുറത്തിറക്കിയ സർക്കുലറിൽ…

Read More

പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി ‘ഫ്രീഷിപ്പ് കാർഡ്’

ബെംഗളൂരു : വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക ക്രെഡിറ്റ് ചെയ്യുന്നതിനുള്ള കാലതാമസം മറികടക്കാൻ, പട്ടികജാതി (എസ്‌സി) സമുദായങ്ങളിൽ പെട്ട പോസ്റ്റ്-മെട്രിക് വിദ്യാർത്ഥികൾക്ക് ഈ അക്കാദമികിൽ നിന്നുള്ള സ്കോളർഷിപ്പ് കൈമാറ്റത്തിനായി സംസ്ഥാന സർക്കാരിൽ നിന്ന് ‘ഫ്രീഷിപ്പ് കാർഡ്’ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫീസ് അടയ്‌ക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയായി ഈ കാർഡ് പ്രവർത്തിക്കുമെന്നും അത്തരം വിദ്യാർത്ഥികളിൽ നിന്ന് ഫീസ് വാങ്ങാൻ നിർബന്ധിക്കരുതെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിദ്ധലിംഗേഷ് പറഞ്ഞു.

Read More

മുഖ്യമന്ത്രി വിളിച്ച നിയമസഭാ കക്ഷിയോഗം റദ്ദാക്കി

ബെംഗളൂരു: സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ രണ്ടാം വാർഷികദിനമായ ജൂലൈ 26 ന് നടത്താനിരുന്ന പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം യെദിയൂരപ്പ റദ്ദാക്കി. കഴിഞ്ഞ ആഴ്ചയിൽ പ്രധാനമന്ത്രിയെയും മറ്റു ബിജെപി ഉന്നത നേതാക്കളെയും സന്ദർശിച്ചതിനു ശേഷമാണ് ഈ യോഗം റദ്ധാക്കിയത്. റദ്ദാക്കാനുള്ള കാരണം ഇനിയും വ്യെക്തമല്ല. യെദിയൂരപ്പ രാജിവെക്കുമെന്ന് പരക്കെ അഭ്യുഹം നിലനിൽക്കുന്നതിനിടയിൽ ആണ് ഈ യോഗം വിളിച്ചു ചേർത്തിരുന്നത്. എന്നാൽ ഇന്നലെ ഈ യോഗം റീദ്ധക്കുകയായിരുന്നു. മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന എംഎൽഎ മാരുടെ പിന്തുണ തെളിയിക്കാനാണ് ഈ യോഗം വിളിച്ചിരുന്നതെന്നും അതിനാൽ കേന്ദ്ര നേതൃത്വം ഇടപ്പെട്ടതാണ്…

Read More
Click Here to Follow Us