സംസ്ഥാനത്ത് പോസ്റ്റോഫീസുകളിൽ ഇനി വൈദ്യുതി ബില്ലും കുടിവെള്ള ബില്ലും അടയ്ക്കാം

ബെംഗളൂരു: പോസ്റ്റോഫീസുകളിൽ ഇനി വൈദ്യുതി ബില്ലും അടയ്ക്കാം. അതുപോലെതന്നെ ഇനി കുടിവെള്ള ബില്ലും പോസ്റ്റ് ഒഫീസുകളിലടയ്ക്കാൻ സാധിക്കും.

വിവിധ പണമിടപാടുകൾ നടത്താനുള്ള സൗകര്യം സംസ്ഥാനത്തെ 851 പോസ്റ്റോഫീസുകളിൽ ഏർപ്പെടുത്തി.

പോസ്റ്റോഫീസുകളിൽ ജനസേവനകേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമൊരുക്കുന്നത്. വായ്പാ തിരിച്ചടവ്, ഇൻഷുറൻസ് പോളിസി തുക തുടങ്ങിയവയും സമീപത്തെ പോസ്റ്റ് ഓഫീസുകളിൽ അടയ്ക്കാം.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ പോസ്റ്റോഫീസുകളിലും സൗകര്യമേർപ്പെടുത്തുമെന്ന് കർണാടക സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശർദ സമ്പത്ത് അറിയിച്ചു.

നിലവിൽ ദക്ഷിണ കർണാടക മേഖലയിലാണ് ഇത്തരം സൗകര്യമുള്ള ഏറ്റവുംകൂടുതൽ പോസ്റ്റ് ഓഫീസുകൾ. ആകെ 386 പോസ്റ്റ് ഓഫീസുകളാണ് ദക്ഷിണ കർണാടക മേഖലയിലുള്ളത്.

വടക്കൻ കർണാടക മേഖലയിൽ 345 പോസ്റ്റോഫീസുകളിലും ബെംഗളൂരുമേഖലയിൽ 120 പോസ്റ്റോഫീസുകളിലും ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts