വിദ്യാലയങ്ങളുടെ വേനലവധി വെട്ടിച്ചുരുക്കാൻ സാധ്യത തെളിയുന്നു.

ബെംഗളൂരു: സ്കൂളുകളുടെ ഈ വർഷത്തെ വേനലവധി വെട്ടിചുരുക്കിയേക്കും. കോവിഡ് പശ്ചത്തലത്തിൽ അധ്യയന ദിനങ്ങളിൽ നേരിട്ട കുറവ് പരിഹരിക്കുന്നതിനായാണ് വേനലവധി ചുരുക്കി പാഠഭാഗങ്ങൾ പൂർത്തിയാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

http://88t.8a2.myftpupload.com/archives/61145

ജൂണിനുള്ളിൽ പരീക്ഷ നടത്തുകയാണ് ലക്ഷ്യം. കോവിഡ് സാങ്കേതിക സമിതിയും വിദ്യാഭ്യാസ വകുപ്പിന് ഇതേ നിർദേശം നല്കിയിട്ടുണ്ട്.

അദ്ധ്യാപക സംഘടനകളും വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തോട് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. ക്രിസ്തുമസിന് ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രത്യേകയോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടാകുമെന്ന് അറിയുന്നു.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഈ അവസരത്തിൽ എടുത്തേക്കും.

എന്നാൽ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന കോവിഡ് രണ്ടാംഘട്ട വ്യാപന സാഹചര്യം ഈ അവസരത്തിൽ സ്കൂളുകൾ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അതേ സമയം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് സ്കൂളുകൾ എത്രയും വേഗം തുറക്കണമെന്ന ആവശ്യമുയർത്തി ഒരു വിഭാഗം രക്ഷിതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts