കോളേജ് പ്രവേശനം തേടിയെത്തിയ 19 കാരിയുടെ മരണം: സഹോദരന്റെ സുഹൃത്ത് പിടിയിൽ

ബെംഗളൂരു: ബംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളേജിലേക്ക് പ്രവേശനം തേടിയെത്തിയ 19 കാരിയാണ് ഇന്നലെ രാവിലെ ആകസ്മികമായി മരണപ്പെട്ടത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ബലാൽസംഗ ശേഷമാണ് കൊല ചെയ്യപ്പെട്ടത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഇതുമായി ബന്ധപ്പെട്ട് ബിദരഹള്ളി നിവാസിയായ 25 കാരനാണ് പോലീസ് പിടിയിലായത്. ഇയാൾ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്താണ്.

കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇയാളുടെ വീട്ടിലേക്ക് വരാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം സഹോദരന്റെ സുഹൃത്തും പരിചയക്കാരനും ആയ ഇയാളുടെ വീട്ടിൽ പുലർച്ചെ എത്തിയ പെൺകുട്ടിക്കാണ് മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചത് എന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടിൽ അറിയിച്ചു.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

പെൺകുട്ടി വീട്ടിൽ എത്തി അല്പനേരത്തിനുള്ളിൽ ഇയാൾ അയൽവാസികളുടെ സഹായം തേടി ബഹളംവച്ചു. ഓടിയെത്തിയ അയൽവാസികൾ പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. അവർ ഉടനെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രിയിൽ നിന്ന് കിട്ടുന്ന വിവരം.

  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി

ബിദരഹളളിപോലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്റെ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നുംപെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts