വേനൽക്കാലം ആരംഭിക്കുന്നതിന് മുൻപേ നഗരത്തിൽ ചൂട് വർധിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും താപനില ഉയർന്നു, വരാനിരിക്കുന്ന വേനൽ കാലം കനത്ത ചൂടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ തവണത്തെ വേനൽച്ചൂടിൻ്റെ ആഘാതം ആളുകൾ ഇപ്പോഴും മറന്നിട്ടില്ല. അതേസമയം, ഇത്തവണ നല്ല മഴ ലഭിച്ചാൽ ചൂടിന് അത്ര കാഠിന്യം ഉണ്ടാകാൻ സാധ്യതെയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബെംഗളൂരു ഉൾപ്പെടെ വടക്കൻ കർണാടകയിലെ പല ജില്ലകളിലും കഴിഞ്ഞ ഒരാഴ്ച മുതൽ വേനലിന്റെ അനുഭവം തുടങ്ങിയിട്ടുണ്ട്. കൂടിയ താപനിലയിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

തൽഫലമായി, ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പുതന്നെ, സൂര്യൻ്റെ ചൂട് വേനൽക്കാല സൂര്യൻ്റെ ചൂട് പോലെയാണ് അനുഭവപ്പെടുന്നത്. അതിരാവിലെ, തണുപ്പ്, ഉച്ചയോടെ, ചൂട്. സാധാരണ ഫെബ്രുവരിയിൽ 25-ഉം 26-ഉം താപനിലയാണ് രേഖപ്പെടുത്താറുള്ളതെങ്കിൽ ഇത്തവണ കഴിഞ്ഞ ഒരാഴ്ചയായി 30-ഓടെയാണ് ഉയർന്ന താപനില രേഖപ്പെടുത്തുന്നത്.

ബംഗളുരു മാത്രമല്ല, വടക്കൻ കർണാടക ജില്ലകളിലും കടുത്ത വേനൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയട്ടുള്ളത് എന്നാൽ, ഇത്തവണ മാർച്ചിൽ തന്നെ വടക്കൻ കർണാടക ജില്ലകളിൽ ഇത്തരം ദിവസങ്ങൾ രേഖപ്പെടുത്താനാണ് സാധ്യത. ഇക്കാരണത്താൽ ഈ ഭാഗത്തുള്ളവർ അൽപം ജാഗ്രത പുലർത്താനും നിർദേശമുണ്ട്. 12 മുതൽ 3 മണിവരെ അധികം സൂര്യപ്രകാശം എൽകാത്തതാണ് ഉചിതമെന്ന് വിദഗ്ധർ ഉപദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts