മൈസൂരു -കൊച്ചി വിമാന സർവീസ് വീണ്ടും പുനരാരംഭിക്കാൻ സാധ്യത

ഉഡാൻ പദ്ധതി കൂടുതൽ പരിഷ്കരിക്കുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം മൈസൂരു വിമാനത്താവളത്തിൽനിന്ന് കേരളത്തിലേക്കുള്ള സർവീസുകൾക്ക് വീണ്ടും പ്രതീക്ഷയേകുന്നു.

കൂടുതൽ സർവീസുകളിലൂടെ പരിഷ്കരിച്ച ഉഡാൻ പദ്ധതി സജീവമാക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണവേളയിൽ പ്രഖ്യാപിച്ചത്.

 

പ്രധാന ടൂറിസംകേന്ദ്രമായ മൈസൂരുവിൽ നിന്നുള്ള കൂടുതൽ വ്യോമയാന സർവീസുകൾക്ക് പ്രതീക്ഷേയേകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഇതോടെ മുടങ്ങിയ മൈസൂരു-കൊച്ചി സർവീസ് പുനരാരംഭിക്കാനുള്ള സാധ്യതയേറി.

ഇതിനുപുറമേ മൈസൂരുവിൽനിന്ന് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾക്കും ആവശ്യം ശക്തമായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us