ലാൽബാഗിലും പ്ലാസ്റ്റിക് നിരോധനം: സമ്പൂർണ പ്ലാസ്റ്റിക് നിരോധനമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി…

ബെംഗളൂരു: ലാൽബാഗിലും പ്ലാസ്റ്റിക്കിനു നിരോധനവുമായി സർക്കാർ. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവയുമായെത്തുന്നവരെ  പൂന്തോട്ടത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവരിൽ നിന്ന് 100 രൂപ മുതൽ 500 രൂപ വരെ പിഴയും ഈടാക്കും. ജലാശയങ്ങൾ ഉൾപ്പെടെ പാർക്കിൽ പലയിടങ്ങളിലായി സന്ദർശകർ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണത്തിന്റെ പായ്ക്കറ്റുകളും വലിച്ചെറിയുന്നതു പതിവായതോടെയാണ് ഇവ നിരോധിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് തീരുമാനിച്ചത്.

ഹോപ്കോംസ് ഔട്ട്‌ലെറ്റ് ഉൾപ്പെടെ പാർക്കിനുള്ളിലെ എല്ലാ കടകളിലും കുപ്പിവെള്ളം വിൽപന നിരോധിച്ചു. ഇവ പുറമെ നിന്നു കൊണ്ടുവരാനും അനുവദിക്കില്ല. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കാൻ വനിതാ ജീവനക്കാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സന്ദർശകർക്കായി ബോധവൽകരണവും നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവരിൽ നിന്നു പിഴ ഈടാക്കാനാണ് തീരുമാനം.

അതേസമയം പാർക്കിൽ എത്തുന്നവർക്കു കുടിവെള്ളം ലഭ്യമാക്കാൻ പകരം സംവിധാനം ഏർപ്പെടുത്തിയതായി ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ(ലാൽബാഗ്) എം.ആർ.ചന്ദ്രശേഖർ പറഞ്ഞു. 12കുടിവെള്ള യൂണിറ്റുകൾ, റിവേഴ്സ് ഓസ്മോസിസ്(ആർഒ) വാട്ടർ ഡിസ്പെൻസർ എന്നിവ ലാൽബാഗിൽ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്കു ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഒഴികെയുള്ള കുപ്പികളിൽ പുറമെ നിന്നു വെള്ളം കൊണ്ടുവരാനും തടസമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us