കല്യാണ നഗറിൽ മലയാളിയുടെ സൂപ്പർ മാർക്കെറ്റ് കത്തിനശിച്ചു.

ബെംഗളൂരു: കല്യാൺനഗർ ചെലക്കരെയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് തീപിടിച്ചു. കണ്ണൂർ സ്വദേശി അബ്ദുൾ സമദിന്റെ ഉടമസ്ഥതയിലുള്ള ഫാമിലി പോയന്റ് സൂപ്പർമാർക്കറ്റിനാണ് തീപിടിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലും ഒന്നാമത്തെ നിലയിലുമായിട്ടായിരുന്നു സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിലേത് പൂർണമായും ഒന്നാമത്തെ നിലയിലേത് ഭാഗികമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

സൂപ്പർ മാർക്കറ്റിൽനിന്ന് തീഉയരുന്നതുകണ്ട് സമീപത്ത് താമസിക്കുന്നവരാണ് ഉടമസ്ഥരെ വിവരമറിയിച്ചത്. ബെംഗളൂരു മർച്ചന്റ്‌സ് അസോസിയേഷൻ ജോ. ട്രഷറർ ഫൈസൽ ഉസ്മാൻ, സമീർ, ഷഹീർ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയവർ തുടർനടപടികൾ സ്വീകരിച്ചു. ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷന് കീഴിലുള്ളതാണ് ഫാമിലി പോയന്റ് സൂപ്പർമാർക്കറ്റ്. ഒന്നരക്കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us