നടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ 

ചെന്നൈ: തമിഴ് നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ടോയ്ലെറ്റിലായിരുന്നു മൃതദേഹം കിടന്നത്.

തലയ്‌ക്ക് പരിക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

നടന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അശോക് സെല്‍വൻ നായകനായ തെഗിഡി, ദുല്‍ഖർ സല്‍മാൻ നായകനായ ഹേ സിനാമിക എന്ന സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രദീപ് ഐടി പ്രൊഫഷണലായിരുന്നു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

സുഹൃത്ത് പലവട്ടം പ്രദീപിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

വീട്ടിലെത്തി വാതില്‍ തട്ടി വിളിച്ചിട്ടും പുറത്തുവരാതിരുന്നതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസെത്തി നോക്കുമ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

നടന് അടുത്തിടെ ശ്വാസതടസവും തലക്കറവും അനുഭവപ്പെട്ടിരുന്നതിന് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

പ്രദീപ് നായർ പപ്പു എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.

2013 പുറത്തിറങ്ങിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെ അരങ്ങേറിയത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

വിജയ് സേതുപതിയുടെ മഹാരാജയിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.

സുഹൃത്തുക്കളും സഹപ്രവർത്തകരും നടന്റെ വിയോഗത്തില്‍ അനുശോചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts