നാളെ കേരളത്തിൽ വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം 

strike

കോഴിക്കോട്: നാളെ കേരളത്തില്‍ വിദ്യാഭ്യാസ ബന്ദ്.

വെല്‍ഫെയർ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓഫ് കേരളയാണ് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഹാദി റുഷ്ദയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനാലാണെന്ന് ആരോപിച്ചാണ് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്ത് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്റ് കെഎം ഷെഫ്റിൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts