ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കം; ‘ദസറ 2024’ വെബ്‌സൈറ്റ് ആരംഭിച്ചു

ബെംഗളൂരു : മൈസൂരു ദസറ ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ ഊർജിതമാക്കി.

ദസറ ആഘോഷങ്ങൾക്കായി 19 സബ് കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും ഒരുക്കങ്ങൾ ഉർജിതമായി മുന്നോട്ടു പോവുകയാണെന്നും മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ വ്യക്തമാക്കി.

ആഘോഷങ്ങൾക്കു മുന്നോടിയായി ‘ദസറ 2024’ വെബ്‌സൈറ്റ് ശനിയാഴ്ച ആരംഭിച്ചു. പാലസ് ബോർഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി എച്ച്.സി. മഹാദേവപ്പ വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു.

ചടങ്ങിൽ കെ.ഇ.എ. ചെയർമാൻ അയൂബ് ഖാൻ, ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, പോലീസ് കമ്മിഷണർ സീമ ലത്കർ, എസ്.പി. വിഷ്ണുവർധൻ, ജില്ലാപഞ്ചായത്ത് സി.ഇ.ഒ. കെ.എം. ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.

  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ

ദസറ യുവ സംബ്രമ -2024 പോസ്റ്ററുകളും മന്ത്രി പ്രകാശനം ചെയ്തു. ആഘോഷങ്ങൾക്കു മുന്നോടിയായി മാനസഗംഗോത്രി കാംപസിലെ ഓപ്പൺ എയർ തിയേറ്ററിലാണ് യുവ സംബ്രമ പരിപാടി നടക്കുന്നത്. വിവിധ കോളേജുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും.

മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് യുവ ദസറയിൽ പരിപാടി അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ഒക്ടോബർ മൂന്നിനാണ് ദസറ ആഘോഷം തുടങ്ങുന്നത്. ഇതോടനുബന്ധിച്ച് ജംബൂസവാരിക്കുള്ള റിഹേഴ്‌സൽ മൈസൂരു നഗരത്തിൽ നടന്നു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us