നഗരത്തിൽ അരുംകൊല; യുവതി കൊല്ലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ

ബെംഗളുരു: രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കറുടെ കൊലപാതകം പോലെ ബെംഗളൂരുവിൽ ഒരു യുവതി ക്രൂരമായി കൊല്ലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു.

നഗരത്തിൽ വയലിക്കാവ് പൈപ്പ് ലൈൻ റോഡിൽ വീരണ്ണഭവനു സമീപത്തെ വീട്ടിലാണ് പ്രതികൾ യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചത്.

25 നും 26 നും ഇടയിൽ പ്രായമുള്ള പശ്ചിമ ബംഗാൾ സ്വദേശിനിയായ മഹാലക്ഷ്മിയാണ് മരിച്ചത് . പത്ത് പതിനഞ്ച് ദിവസം മുമ്പ് കൊലപ്പെടുത്തിയതാണെന്നും സൂചനയുണ്ട്. വയലിക്കാവൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

കഴിഞ്ഞ രണ്ട് ദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഇതേ കെട്ടിടത്തിലെ അയൽവാസികൾ പറഞ്ഞു. ഇതനുസരിച്ച് കൊല്ലപ്പെട്ട യുവതിയുടെ അമ്മയും മൂത്ത സഹോദരിയും വീട്ടിലെത്തി പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.

, ‘യുവതിയെ കൊലപ്പെടുത്തിയ ശേഷം =30 ലധികം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നെന്ന് മാധ്യമങ്ങളോട് സംസാരിച്ച സെൻട്രൽ ഡിവിഷൻ അഡീഷണൽ പോലീസ് കമ്മീഷണർ സതീഷ് പറഞ്ഞു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

ഇതര സംസ്ഥാനക്കാരാണ് ഇവിടെ താമസമാക്കിയിരുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ യുവതി ഒറ്റയ്ക്കായിരുന്നു താമസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts