വാഹനാപകടം; ബോളിവുഡ് നടൻ പർവിൻ ദബാസ് ഐസിയുവിൽ

മുംബൈ: ഖോസ്‌ല കാ ഘോസ്‌ല എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്.

നടനെ മുംബൈയിലെ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

പർവിൻ ദബാസ് പഞ്ചഗുസ്തി ലീഗായ പ്രോ പഞ്ച് ലീഗിന്‍റെ സഹസ്ഥാപകൻ കൂടിയാണ്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

പർവിൻ ദബാസിന്‍റെ അപകടവുമായി ബന്ധപ്പെട്ട് പ്രോ പഞ്ച ലീഗിന്‍റെ പ്രതിനിധികള്‍ ശനിയാഴ്ച മാധ്യമങ്ങളോട് ഔദ്യോഗിക പ്രസ്താവന പങ്കുവച്ചിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തെത്തുടർന്ന് പ്രോ പഞ്ച ലീഗിന്‍റെ സഹസ്ഥാപകനായ പർവിൻ ദബാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ഹോളി ഫാമിലി ഹോസ്പിറ്റല്‍ ബാന്ദ്രയിലെ ഐസിയുവില്‍ ആണെന്നും അറിയിക്കുന്നതായും പ്രസ്താവന പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts