ക്യാമ്പസിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി; ബെംഗളൂരുവിലെ കോളേജിൽ സംഘർഷം 

ബെംഗളൂരു: കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച്‌ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പക‍ർത്തിയെന്ന ആരോപണത്തില്‍ ഒരു വിദ്യാർത്ഥി അറസ്റ്റിലായി.

കുംബല്‍ഗോഡുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ രഹസ്യമായി ദൃശ്യങ്ങള്‍ പക‍ർത്തിയ 21 വയസുകാരൻ ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഇത് പങ്കുവെച്ചുവെന്നും ആരോപണമുണ്ട്.

ഏഴാം സെമസ്റ്റർ കംപ്യുട്ടർ സയൻസ് എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

സംഭവം പുറത്തുവന്നതോടെ കോളേജില്‍ വൻ പ്രതിഷേധം അരങ്ങേറി.

തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

കുറ്റവാളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ്, പ്രതിഷേധക്കാർക്ക് ഉറപ്പു നല്‍കിയാണ് രംഗം ശാന്തമാക്കിയത്.

ആരോപണ വിധേയനായ വിദ്യാർത്ഥി, മൊബൈല്‍ ക്യാമറ ശുചിമുറിയില്‍ ഒളിപ്പിച്ച്‌ വെച്ച്‌ എട്ടോളം വീഡിയോ ക്ലിപ്പുകള്‍ പകർത്തിയെന്നും മറ്റ് വിദ്യാർത്ഥികളാണ് ഇത് കണ്ടെത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

വിഷയം പുറത്ത് ആരെയെങ്കിലും അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ മറ്റ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും വിദ്യാർത്ഥികള്‍ ആരോപിക്കുന്നു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
[masterslider id="10"]

Related posts