തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ബാറിനുള്ളിൽ വെച്ച് തുറിച്ചുനോക്കിയതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ യുവാവിനെ കുത്തിക്കൊന്നു. കനകപുര റോഡിലെ ജർഗനഹള്ളിയിലുള്ള ബാറിന് മുന്നിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. ഉദയ് കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചെലുവ, തേജ എന്നിവർക്കെതിരെ പുട്ടേനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, ബാറിനുള്ളിൽ ഇരിക്കുമ്പോൾ ഉദയ് കുമാർ തങ്ങളെ തുറിച്ചുനോക്കി എന്ന് ആരോപിച്ച് പ്രതികൾ ഇയാളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പ്രതികളായ ചെലുവയുമായോ തേജയുമായോ ഉദയ് കുമാറിന് മുൻപരിചയമില്ലായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാറിനുള്ളിലെ വാക്കേറ്റത്തിന് ശേഷം ഉദയ് കുമാർ അവിടെ നിന്നും ഇറങ്ങി നടന്നുപോയെങ്കിലും പ്രതികൾ ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്ന് ബാറിന് പുറത്തുവെച്ച് പ്രതികൾ വീണ്ടും ഉദയ് കുമാറുമായി വഴക്കുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു.

  ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!

ആക്രമണത്തിനിടയിൽ പ്രതികൾ ബിയർ കുപ്പികൊണ്ട് ഉദയ് കുമാറിനെ അടിച്ചു. അടിയിൽ തകർന്ന ബിയർ കുപ്പിയുടെ മൂർച്ചയുള്ള ഭാഗം ഉപയോഗിച്ച് പ്രതികളിലൊരാൾ ഉദയ് കുമാറിന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നു. ഇതിനുപുറമെ കത്തി ഉപയോഗിച്ചും ഇയാളെ മാരകമായി പരിക്കേൽപ്പിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റിട്ടും സംഭവസ്ഥലത്തുനിന്ന് അല്പം ദൂരം മുന്നോട്ട് നടന്ന ഉദയ് കുമാർ റോഡിൽ കുഴഞ്ഞുവീഴുകയും തൊട്ടുപിന്നാലെ മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് പുട്ടേനഹള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ രണ്ട് പ്രതികളെയും കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും സംഭവങ്ങളുടെ വിശദമായ വിവരങ്ങളെക്കുറിച്ചും പോലീസ് തുടർഅന്വേഷണം നടത്തിവരികയാണ്.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts