കോടതിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ച് പ്രതി 

ബെംഗളൂരു: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കോടതി വളപ്പില്‍ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു.

ഗുണ്ടാ നേതാവ് ജയേഷ് പൂജാരിയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

സംഭവത്തെ തുടർന്ന് ഇയാളെ അഭിഭാഷകർ ഉള്‍പ്പെടെ മർദ്ദിച്ചു.

ബുധനാഴ്ച ബെലഗാവിയിലായിരുന്നു സംഭവം.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് ജയേഷ് പൂജാരിയെ അറസ്റ്റ് ചെയ്തത്.

  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

കേസില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ഈ സമയം കോടതിയില്‍ ഉണ്ടായിരുന്ന ആളുകളും അഭിഭാഷകരും മറ്റുള്ളവരും ഇയാളെ മർദ്ദിച്ചു.

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പോലീസ് സംഘം പണിപ്പെട്ടാണ് ഇയാളെ പുറത്തെത്തിച്ചത്. ഐപിഎസ് ഓഫീസ് അലോക് കുമാറിനെയും വധിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കോടതിയില്‍ വാദം ഉന്നയിക്കാൻ അനുവദിക്കാത്തതിന്‍റെ ദേഷ്യത്തിലാണ് ജയേഷ് പൂജാരി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് പോലീസ് അറിയിച്ചു.

  സ്ലീപ്പർ ബസിൽ കവർച്ച: സംഘം കടന്നത് 90 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവുമായി

നിലവില്‍ ഹിൻഡാല്‍ഗ സെൻട്രല്‍ ജയിലില്‍ കഴിയുന്ന ജയേഷ് പൂജാരി ദക്ഷിണ കന്നഡ സ്വദേശിയാണ്.

കോടതിയില്‍ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഇയാള്‍ക്കെതിരെ പ്രത്യേക കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നടന്നാൽ ഇതിലും വേഗമെത്താം! 6.5 കിലോമീറ്ററിന് ഒരു മണിക്കൂർ; ബെംഗളൂരു നിവാസിയുടെ വീഡിയോ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us